താൽപ്പര്യം എൻസിപി യുഡിഎഫിലേക്ക് വരുന്നത്: കാപ്പൻ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; ചെന്നിത്തല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി എൻസിപി ഇടഞ്ഞതോടെ മുന്നണി പ്രവേശത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. എൻസിപി യുഡിഎഫിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടത്തിയില്ല. എന്നാൽ എൻസിപി എൽഡിഎഫ് വിട്ട് പൂർണ്ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താൽപ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തന്നെ മാണി സി കാപ്പനും അദ്ദേഹത്തിനൊപ്പമുള്ളവരുമാണ് യുഡിഎഫിലേക്ക് വരുന്നതെങ്കിൽ അവരെയും സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സീറ്റ് വിഭജനം സംബന്ധിച്ച് എൽഡിഎഫിൽ തർക്കങ്ങള്‍ നിലനിൽക്കുന്നതിനിടെ ഫെബ്രുവരി 14ന് മാണി സി കാപ്പൻ വിഭാഗം പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന ഐശ്വര്യ കേരളം യാത്രയിൽ കാപ്പനെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. കാപ്പന്റെ പാർട്ടി പ്രവേശത്തിൽ സന്തോഷം മാത്രമാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

മുന്നണി പ്രവേശനം സംബന്ധിച്ച് എൻസിപിയുമായി ഔദ്യോഗിക ചർച്ചകള്‍ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ച നടന്നേക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിൽ പ്രവേശിച്ചാൽ കൈപ്പത്തി ചിഹ്നം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ മാണി സി കാപ്പനെ സ്വീകരിക്കുമെന്ന തരത്തിലും സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് പ്രചാരണം നടക്കുന്നുണ്ട്.
എന്നാൽ എൽഡിഎഫ് വിടുന്നത് സംബബന്ധിച്ച തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കിയത്. മാണി സി കാപ്പനും പ്രഫുൽ പട്ടേലും തമ്മിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അതിന് ശേഷം മുന്നണി മാറ്റത്തെക്കുറിച്ചുള്ള നിലപാട് അറിയിക്കാമെന്നുമാണ് മാണി സി കാപ്പൻ പ്രതികരിച്ചത്. അതേ സമയം മുന്നണി മാറ്റത്തെക്കുറിച്ചുള്ള കാപ്പന്റെ പ്രതികരണം ഏകപക്ഷീയമാണെന്നും ഇക്കാര്യം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് എകെ ശശീന്ദ്രന്റെ പ്രതികരണം.












Click it and Unblock the Notifications