എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിധിയുടെ മറവില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാൻ ബിജെപി - സിപിഎം ശ്രമം: രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: ശബരിമല വിധിയുടെ മറവില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനാണ് ബിജെപിയും, സിപിഎമ്മും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സുപ്രീം കോടതി വിധികള്‍ പലതിലും നടപ്പിലാക്കുവാന്‍ കാണിക്കാത്ത തിടുക്കമാണ് ശബരിമല വിധി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്.

ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്

വലിയ വിഭാഗം വിശ്വാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തിടുക്കം സ്ഥിതി ഗുരുതരമാക്കുവാനെ ഉപകരിക്കൂ എന്നും അദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഡിസിസി ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കന്‍, ഡിസിസി പ്രസിഡന്റ് ടിജെ വിനോദ്,എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, ഡീന്‍ കുര്യാക്കോസ്,ജെയ്‌സണ്‍ ജോസഫ്,ഐ കെ രാജു,എ മുഹമ്മദ് ബഷീര്‍, കെ.പി.ബാബു.ജോയ് മാളിയേക്കല്‍, മാത്യു കുഴല്‍നാടന്‍,അഡ്വ വര്‍ഗീസ് മാത്യു പി.വി.കൃഷ്ണന്‍ നായര്‍ കെഎം.പരീത്.പായിപ്ര കൃഷ്ണന്‍, കെ എ തോമസ്, പി എസ് സലിം ഹാജി, കെ.എം.സലിം, ജോസ് പെരുമ്പിള്ളിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

INC leader camp

ബൂത്ത് തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എ ഐ സിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.റാഫേല്‍ കരാര്‍ പൊളിച്ചെഴുതിയതിലൂടെ അഴിമതിയില്‍ ഒന്നാം സ്ഥാനം നേടിയ ബിജെപിയോടും സംസ്ഥാനത്ത് മദ്യത്തില്‍ സ്വയം പര്യാപ്തത നേടാനായി ഡിസ്റ്റിലറി ,ബ്രുവറി വിതരണ അഴിമതി നടത്തിയ സിപിഎമ്മിനോടും പൊരുതിജയിക്കാനുള്ള യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എന്റെ ബൂത്ത് എന്റെ അഭിമാനമെന്ന കോണ്‍ഗ്രസ് പദ്ധതിക്ക് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം ഉമ്മന്‍ ചാണ്ടി ക്യാമ്പില്‍ തുടക്കം കുറിച്ചു.

നിയോജക മണ്ഡലത്തിലെ 153 ബൂത്ത് പ്രസിഡന്റുമാര്‍, ബൂത്ത് ചുമതലക്കാര്‍, ബ്ലോക്ക് ഭാരവാഹികള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കെപിസിസി ഡിസിസി അംഗങ്ങള്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരായിരുന്ന ക്യാമ്പ് അംഗങ്ങള്‍. പാര്‍ലമെന്റ് തെരത്തെടുപ്പിന് പാര്‍ടിയെ സജ്ജമാക്കാര്‍ സംഘടിപിച്ച ഏകദിന പഠന ക്യാമ്പില്‍ 460 പ്രതിനിധികള്‍ സംബദ്ധിച്ചു. സമാപന സമ്മേളനം യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

Ernakulam
English summary
Ramesh Chennithala's comment against CPM and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X