Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൈന്‍ ടോം ചാക്കോയ്ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം

കൊച്ചി: നാലു യുവതികള്‍ക്കൊപ്പം കൊച്ചി കടവന്ത്രയിലെ ഫ് ളാറ്റില്‍ നി്ന്നും മയക്കുമരുന്നുകളുമായി പിടികൂടിയ സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചന നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകള്‍ കേരളത്തില്‍ വേറുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ് ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാഫിയകളില്‍ നിന്നും ക്യാമ്പസുകളെ രക്ഷപ്പെടുത്താനാണ് ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shine-tom-chacko-2

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇതിഹാസ സിനിമയിലെ നായകനായ യുവ നടന്‍ ഷൈന്‍ ടോം ചാക്കോ, ഇയാളുടെ സുഹൃത്തുക്കളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ടിന്‍സി ബാബു(25), ബെംഗളൂരു വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍(22), കാഞ്ഞിരപ്പള്ളി സ്വദേശിനി സ്‌നേഹ ബാബു(25), കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും കൊക്കൈന്‍ കണ്ടെത്തുകയും ചെയ്തു. ഗോവയില്‍ നിന്നും കൊക്കൈന്‍ കൊണ്ടുവന്ന് ഉപയോഗിച്ചിരുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സ്‌മോക്കേഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ നിശാ പാര്‍ട്ടികള്‍ സംഘടിപ്പിച്ച് കൊക്കൈന്‍ വില്‍പന നടത്താറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+