ആലുവയില്‍ ഒഡീഷ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം
കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ വച്ച് അന്യ സംസ്ഥാന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ജനുവരി 18ന് പുലര്‍ച്ചെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു.
ഒഡീഷ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. ഇരുപത് വയസ്സ് പ്രായമുള്ള യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കടന്ന് പിടിക്കുകയും മര്‍ദ്ദിക്കുകയും ആയിരുന്നു. മുഖത്ത് പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമ്പാവൂരെ ഒരു പ്ലൈവുഡ് നിര്‍മാണ കമ്പനിയില്‍ ജോലിക്കായാണ് ഇവര്‍ ആലുവയില്‍ എത്തിയത്. ട്രെയിറങ്ങി സ്‌റ്റേഷനില്‍ തന്നെ വിശ്രമിക്കുകയായിരുന്നു. ഒറിയയല്ലാതെ മറ്റ് ഭാഷകളൊന്നും ഇവര്‍ക്ക് അറിയുകയും ഇല്ല. പിന്നീട് ദ്വിഭാഷിയെ എത്തിച്ചാണ് പോലീസ് യുവതിയില്‍ നിന്ന് മൊഴിയെടുത്തത്.
പോലീസുകാരെന്ന് പരിചയപ്പെടുത്തി വന്ന രണ്ട് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ശരീരത്തില്‍ കയറി പിടിക്കുകയും ചെയ്തത്രെ. ബഹളമുണ്ടാക്കിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
സ്‌റ്റേഷനിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ചായിരുന്നു ആക്രണം. എങ്കിലും യുവതിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടി. അപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.












Click it and Unblock the Notifications