അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കേസ്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗം കേസ്. അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് പരാതി നല്‍കിയത്. അതേസമയം കേസില്‍ അറസ്റ്റിലേക്കാണഅ പോലീസ് നീങ്ങുന്നതെന്നാണ് സൂചന. കോഴിക്കോട് സ്വദേശിയുടെ ആരോപണങ്ങള്‍ ഗൗരവപ്പെട്ടതാണെന്ന് സൂചനയുണ്ട്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിജയ് ബാബുവിനെ വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്യുമോ എന്ന് വ്യക്തമല്ല.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചത്. അതേസമയം വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വിജയ് ബാബു നാട്ടിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേസിന്റെ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണെന്നും, കേസിനെ കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനിയിലൂടെയാണ് വിജയ് ബാബു പ്രശസ്തനായത്. ജനപ്രിയ സിനിമകള്‍ ധാരാളം ഇവര്‍ നിര്‍മിച്ചിരുന്നു. ഒപ്പം നടനായും നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു. ഫിലിപ്പ് ആന്‍ഡ് ദി മങ്കിപ്പെന്‍, ഹോം, ആട് ഒരു ഭീകരജീവിയാണ് എന്നിവയെല്ലാം ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിച്ചവയാണ്.












Click it and Unblock the Notifications