Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ കേസ്: പ്രമുഖ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ബലാത്സംഗ കേസില്‍ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു . ഹൈക്കോടതിയാണ് ഇപ്പോള്‍ കേസില്‍ ജാമ്യം അനുവദിച്ചത്. പീഡന പരാതി നിലനില്‍ക്കില്ലെന്നും ഗൂഡലക്ഷ്യത്തോടെയാണ് തനിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയതെന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വെട്ടിയാര്‍ ചൂണ്ടിക്കാട്ടിയത്. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നും ശ്രീകാന്ത് ആരോപിക്കുന്നു .

കേസില്‍ ശ്രീകാന്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജന്മദിനാഘോഷത്തിനായി വിളിച്ച് വരുത്തി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ ഹോട്ടല്‍മുറിയിലും വച്ച് ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ ആരോപിച്ചിരിക്കുന്നത് .

kerala

ബലാത്സംഗ കുറ്റത്തിനാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീകാന്ത് വെട്ടിയാരെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നുത് .

വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. പിന്നാലെ മറ്റൊരു യുവതിയും ആരോപണവുമായി രംഗത്തെത്തി . ശ്രീകാന്ത് പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്നാണ് യുവതി കുറിപ്പില്‍ ആരോപിച്ചിരുന്നത്. ട്രോള്‍ വീഡിയോകളിലൂടെയും യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ശ്രീകാന്ത് വെട്ടിയാര്‍ പ്രശസ്തനാവുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയിലും ചെറിയ വേഷം ചെയ്തിരുന്നു .

2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണെന്ന് യുവതി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.

Recommended Video

cmsvideo
    Kerala minister shares pic of students wearing hijab at CM event, says 'our pride'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+