ഭാര്യയ്ക്ക് മറ്റൊരു പ്രണയം; ക്രൂര കൊലയ്ക്ക് ശേഷം മൃതദേഹത്തോട് ഭര്‍ത്താവിന്റെ ലൈംഗികവേഴ്ച
കൊച്ചി: കാലടി കാഞ്ഞൂരില്‍ തമിഴ്‌നാട്ടുകാരി രത്‌നവല്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് ശേഷം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല നടത്തിയ ഭര്‍ത്താവ് കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് രത്‌നവല്ലിയെ മഹേ,് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം രത്‌നവല്ലിക്ക് മറ്റൊരു യുവാവുമായുണ്ടായ ബന്ധമാണ്.

രത്‌നവല്ലിയുടെ പ്രണയം
മുത്തു എന്ന വ്യക്തിയുമായി രത്‌നവല്ലി അടുപ്പത്തിലായിരുന്നു. തനിക്ക് ഈ ദാമ്പത്യ ജീവിതത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് രത്‌നവല്ലി പല തവണയായി മഹേഷിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ബന്ധുക്കള്‍ ചേര്‍ന്ന് പരിഹരിച്ചിരുന്നു. കഴിഞ്ഞ പൊങ്കലിന് സ്വന്തം നാടായ തെങ്കാശിയിലേക്ക് പോയ രത്‌ന വല്ലിയെ മഹേഷ് കാലടിയിലേക്ക് കൂട്ടിക്കൊണ്ടിവരിയായിരുന്നു. അന്നാണ് കൊലപാതകം നടത്തിയത്.

ലൈംഗികവേഴ്ച
കാഞ്ഞൂരില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തുള്ള ജാതിത്തോട്ടത്തില്‍ വച്ച് രത്‌നവല്ലിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പരിശോധനയില്‍ മൃതദേഹത്തിന് മുകളില്‍ ശരീരദ്രവം കണ്ടെത്തിയിരുന്നു. എന്നാല്‍ ലൈംഗികവേഴ്ച കൊലയ്ക്ക് ശേഷമാണോ മുമ്പാണോ എന്ന കാര്യത്തില്‍ വ്യക്കതതയില്ലായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
എന്നാല്‍ ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പ്രതിയുടെ ലൈംഗിക വൈകൃതത്തെ കുറിച്ച് പൊലീസിന് മനസിലായത്. കൊലയ്ക്ക് ശേഷം പ്രതി മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തുകയായിരുന്നു. മഹേഷിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മൃതദേഹത്തെ അവഹേളിച്ചതിനുല്‌ള വകുപ്പുകള്‍ കൂടെ ചേര്‍ക്കും.

സംശയം തോന്നിയ പൊലീസ്
കൊലയ്ക്ക് ശേഷം തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പൊലീസിനെ സമീപിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് വാടകവീട്ടിലെത്തി പരിശോധിക്കവെ സമീപത്തെ ജാതിതോട്ടത്തില്‍ അര്‍ദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. തെങ്കാശിയിലെ അയല്‍വാസിയുമായി രത്‌നവല്ലിക്കുണ്ടായ പ്രണയാണ് കൊലയ്ക്ക് പിന്നിലെ കാരണം.

ഇരുവരും ബന്ധം തുടർന്നു
രത്‌നവല്ലിയുടെ സഹോദരനും മഹേഷും ഇതുമായി ബന്ധപ്പെട്ട് പലതവണ ശാസിച്ചെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. കാമുകനൊപ്പം പോകുമെന്ന് പലതവണ രത്‌നവല്ലി പറഞ്ഞിരുന്നതായി മഹേഷും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications