എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ കണ്ടല്‍ നശിപ്പിച്ച് കായല്‍ കയ്യേറ്റം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വികസനത്തിന്റെ പേരില്‍ കൊച്ചിയിലെ കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെടുകയാണെന്ന് സര്‍വ്വേ. പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് മുളവ്കാട് ദ്വീപില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. എട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പ്രദേശത്ത് കണ്ടല്‍ സര്‍വ്വേ നടത്തിയത്.

റാംസാര്‍ തണ്ണീര്‍ത്തട മേഖലകളില്‍ ഉള്‍പ്പെടുത്തപ്പെട്ട വേമ്പനാട് കായല്‍ പോലും വലിയ തോതിലുള്ള കയ്യേറ്റത്തിന് വിധേയമായതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പ്രധാന്യമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്കായി ചേര്‍ന്ന റാംസര്‍ കണ്‍വെന്‍ഷന്‍ പ്രകാരം സംരക്ഷിക്കപ്പടേണ്ട തടാകമാണ് വേമ്പനാട് കായല്‍. തീരദേശ നിയന്ത്രണ സോണിലെ ഒന്നാം വിഭാഗത്തിലും പെടുന്നതാണ് ഇത്.

Mangrove Kochi

കണ്ടല്‍ കാടുകള്‍ വെട്ടി നശിപിപ്ച്ചും മണ്ണിട്ട് നികത്തിയും വേമ്പനാട് കായല്‍ പലയിടത്തായി നികത്തിയതായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കായലില്‍ ആദ്യം വരമ്പുകള്‍ തീര്‍ക്കുകയും രാത്രിയില്‍ വള്ളത്തില്‍ എത്തിക്കുന്ന ജെസിബി ഉപയോഗിച്ച് മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനായ് കണ്ടല്‍ കാടുകള്‍ നശിപ്പിക്കും.

കായല്‍ കയ്യേറി നികത്തിയ സ്ഥലം ഭൂമാഫിയക്കാര്‍ അതിര് കെട്ടി തിരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണ കൂടം കായല്‍ കയ്യേറ്റത്തിനും കണ്ടല്‍ നശീകരണത്തിനും എതിരെ ശക്തമായ നപടികളുമായി രംഗത്ത് വരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രൊഫ. സീതാരാമന്‍, ഏലൂര്‍ ഗോപിനാഥ്, കുരുവിള മാത്യൂസ്, എംഎന്‍ ഗിരി, ടിഎന്‍ പ്രതാപന്‍, അബ്ദുള്‍ റഷീദ് ഹാജി, എന്‍വി സുദീപ്, റിങ്കു ചപ്പാലി എന്നിവരാണ് സര്‍വ്വേ നടത്തിയത്.

Ernakulam
English summary
Prominent environmental activists from Kochi surveyed the mangroves on Mulavakad island here on Tuesday, only to find that much of the mangrove wealth of the region had been destroyed in the name of development activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X