എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടിയും മോഡലുമായ യുവതിയുടേ പേരില്‍ തര്‍ക്കം, ഇന്‍സ്റ്റഗ്രാം കമന്റ് കാരണമായി, കലൂരിലെ ഞെട്ടിക്കുന്ന കൊല

Google Oneindia Malayalam News

കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് പൊലീസ്. കൊലപാതകത്തിന് പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്‌റ്റെന്നും കൊച്ചി പൊലീസ് കമ്മിഷണര്‍ നാഗരാജു അറിയിച്ചു. വെണ്ണല സാന്തിനഗര്‍ റോഡില്‍ കരിപ്പാലവേലിയില്‍ വീട്ടില്‍ സുജുന്‍ സക്കീര്‍ ഹുസൈന്‍ ( 28 ) ആണ് വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ കലൂര്‍ ജേണലിസ്റ്റ് കോളനിക്ക് സമീപം കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാം കമന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

1

മുന്‍ കൂട്ടുകാരനെ വീട് കയറി ആക്രമിക്കുന്നതിനിടെ സംഘാഗമായ യുവാവ് കൂട്ടുകാരന്റെ സഹോദരനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം തിരക്കിച്ചെന്ന മറ്റൊരു യുവാവിനെ ആളുമാറി കുത്തി വീഴ്ത്തുകയും ചെയ്തു. യുവതിയുടെ പേരിലായിരുന്നു കൂട്ടുകാര്‍ കലഹിച്ച് പിരിഞ്ഞത്.

2

കൊല്ലപ്പെട്ട സജുനിന്റെ സംഘാഗമായിരുന്നു കിരണിന്റെ സഹോദരന്‍ കെവിന്‍. സംഘാഗമായ സെബിനും നടിയും മോഡലുമായ യുവതിയും ചേര്‍ന്ന് ഗെയിമിംഗ് സ്‌റ്റേഷന്‍ നടത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. യുവതി സെബിനൊപ്പം വിട്ട് കെവിനൊപ്പം ചേര്‍ന്നു. ഇതേ തുടര്‍ന്ന് സംഘം രണ്ടായി പിരിഞ്ഞു. കെവിന്‍ സുജുനിന്റെ സംഘം വിട്ടു. തമ്മില്‍ ശത്രുതയുമായി.

3

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കെവിനും സഹോദരനും കിരണും മറ്റൊരു സുഹൃത്തിനൊപ്പമുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചിത്രത്തിന് താഴെ രണ്ട് പേരും ആക്ഷേപിച്ച് കമന്റുകളിട്ടു. സജുനിന്റെ സംഘാഗമായ സെബിന്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ കാറിലും ബൈക്കിലുമായി കെവിനെ തിരക്കി ചമ്മിണി റോഡിലെ വീട്ടില്‍ എത്തി.

4

എന്നാല്‍ ഈ സമയത്ത് കെവിന്‍ സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു. എന്നാല്‍ കിരണായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇക്കാര്യം അറിഞ്ഞ കെവിന്‍ കിരണിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കി. അതോടെ കിരണ്‍ മുന്തിയ ഇനം നായ്ക്കളെ അഴിച്ചുവിട്ട് അകത്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സംഘം നായ്ക്കളെ പെപ്പര്‍ സ്േ്രപ അടിച്ചു ഓടിച്ചു.

5

തുടര്‍ന്ന് കിരണിനെ വലിച്ച് റോഡിലേക്ക് കൊണ്ടു പോയി. ഈ സമയത്തായിരുന്നു കിരണ്‍ കത്തിയെടുത്ത് കുത്തിയത്. കിരണിനെ രക്ഷിക്കാനാന്‍ ശ്രമിച്ച അയല്‍വാസി ജിനീഷിനും മര്‍ദ്ദനമേറ്റു. അക്രമികളുടെ വിവരങ്ങള്‍ നോര്‍ത്ത് പൊലീസ് ശേഖരിച്ചു. ഫോണുകള്‍ ഓഫാണ്. യുവതിയും ഒളിവിലാണ്. കെവിന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഡിപ്ലോമക്കാരനായ കിരണ്‍ വേറെ കേസുകളിലും പ്രതിയാണ്.

ഇനി പഴയ കെപിസിസിയില്ല, അടിമുടി മാറ്റം; വരുന്നത് 80 പുതുമുഖങ്ങള്‍: തിരഞ്ഞെടുപ്പ് ഇങ്ങനെഇനി പഴയ കെപിസിസിയില്ല, അടിമുടി മാറ്റം; വരുന്നത് 80 പുതുമുഖങ്ങള്‍: തിരഞ്ഞെടുപ്പ് ഇങ്ങനെ

Ernakulam
English summary
Reason for the murder of a young man in Kalur is because of a comment he shared on Instagram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X