എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബായിയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണ്ണായ അറസ്റ്റുകളിലേക്ക് ഇ‍ഡി

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തിലെ വിദേശ ബന്ധം പരിശോധിക്കാനായി ദുബായിലേക്ക് പോയ എന്‍ഐഎയുടെ പ്രത്യേക സംഘം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വിദേശ ബന്ധം തെളിയിക്കുന്ന നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ അരോപണ വിദേയരായ യുഎഇ ഉദ്യോഗസ്ഥരെ എൻഐഎ കണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വര്‍ണ്ണക്കടത്തില്‍ അറ്റാഷെ ഉള്‍പ്പടേയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ഫൈസല്‍ ഫരീദിനെ

ഫൈസല്‍ ഫരീദിനെ

സ്വര്‍ണ്ണക്കടത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെയാണ് അന്വേഷണം സംഘം പ്രധാനമായും ചോദ്യം ചെയ്തതെന്നാ വിവരം. കേസുമായി ബന്ധപ്പെട്ട നാല്‍ പ്രതികള്‍ ഇപ്പോഴും വിദേശത്ത് തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി. കള്ളക്കടത്തിലൂടെ ലഭിച്ച സ്വര്‍ണ്ണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്ന് കണ്ടെത്താന്‍ വിദേശത്തുള്ള പ്രതികളുടെ മൊഴി എന്‍ഐഎക്ക് അത്യാവശ്യമാണ്.

വീണ്ടും കത്ത്

വീണ്ടും കത്ത്


കേസില്‍ കോണ്‍സുലേറ്റിലെ യുഎഇ പൗരന്‍മാരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്‍കിയിരുന്നു. ആ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിര്‍ണ്ണായകമായ അറസ്റ്റുകള്‍

നിര്‍ണ്ണായകമായ അറസ്റ്റുകള്‍

അതേസമയം, കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റുകള്‍ക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) തയ്യാറെടുക്കുന്നതായാണ് സൂചന. ദുബായില്‍ നിന്നും തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘം കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം ബുധനാഴ്ചയോടെ അറസ്റ്റ് നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം.

ദുബായ് കേന്ദ്രീകരിച്ച്

ദുബായ് കേന്ദ്രീകരിച്ച്

ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ നടത്തുന്ന സ്വര്‍ണക്കടത്ത്, അതിന് പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ കസ്റ്റംസ് , ഇഡി സംഘങ്ങള്‍ക്കും കൈമാറും. സ്വർണം നയതന്ത്ര പാഴ്സലിനുള്ളിലാക്കാൻ സ്വന്തം സ്ഥാപനം മറയാക്കാൻ ഫൈസല്‍ ഫരീദ് ശ്രമിച്ചെന്നാണ് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

 ഈ സമുദായത്തെ മുൾമുനയിൽ നിർത്തരുത്: കെഎം ഷാജിയുടെ നിയമസഭാ പ്രസംഗത്തിനെതിരെ എപി സുന്നി നേതാവ് ഈ സമുദായത്തെ മുൾമുനയിൽ നിർത്തരുത്: കെഎം ഷാജിയുടെ നിയമസഭാ പ്രസംഗത്തിനെതിരെ എപി സുന്നി നേതാവ്

 സംസ്ഥാനത്ത് ഇന്ന് 1242 പേർക്ക് കൊവിഡ്! 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 11 കൊവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് ഇന്ന് 1242 പേർക്ക് കൊവിഡ്! 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 11 കൊവിഡ് മരണങ്ങൾ കൂടി

 കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് ഇടുക്കിയില്‍, കാലവര്‍ഷം ദുര്‍ബലം!! കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് ഇടുക്കിയില്‍, കാലവര്‍ഷം ദുര്‍ബലം!!

Ernakulam
English summary
Received information from Dubai: ED to arrests more culprits in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X