Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടര ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൊച്ചിയിലെത്തി: കേരളത്തിന് വാക്സിനെത്തിച്ച് റിലയൻസ് ഫൗണ്ടേഷൻ

തിരുവന്തപുരം: കേരളത്തിൽ കൊവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കിയതിന് സംസ്ഥാനത്തിന് കൊവിഡ് വാക്‌സിൻ കൈമാറി റിലയൻസ് ഫൗണ്ടേഷൻ. 2.5 ലക്ഷം ഡോസ് വാക്സിനാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കൈമാറിയിട്ടുള്ളത്. വാക്സിൻ കൈമാറുന്നതിനുള്ള സമ്മതപത്രം ഇന്നലെ തന്നെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. റിലയൻസ് ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വാക്‌സിന്‍ യജ്ഞത്തില്‍ പങ്കാളികള്‍ ആകുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഫൗണ്ടേഷന്‍ രണ്ടര ലക്ഷം വാക്‌സിന്‍ എത്തിച്ചിട്ടുള്ളത്.

കൊച്ചിയിൽ എത്തിച്ച രണ്ടര ലക്ഷം ഡോസ് വാക്സിൻ റിലയൻസ് റീടെയ്ൽ കേരള മേധാവി സി എസ് അനിൽ കുമാർഎറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിന് കൈമാറുകയായിരുന്നു . കെ എം എസ് സി എൽ അസിസ്റ്റന്റ് മാനേജർ ജെസ്സി, റിലയൻസ് ജിയോ പ്രിൻസിപ്പൽ സ്റ്റേറ്റ് കോർഡിനേറ്റിംഗ് ഓഫീസർ പ്രദീപ് കുമാർ, റിലയൻസ് റീടെയ്ൽ കോർഡിനേറ്റർ ജ്യോതിർഘോഷ്, റിലയൻസ് റീടെയ്ൽ എച്ച്ആർ മേധാവി റീജു ആന്റണി, റിലയൻസ് മെഡിക്കൽ സംഘാംഗം ഡോ. രജിത് ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.

corona-vaccine-16

സമൂഹ വാക്സിനേഷൻ യജ്ഞവുമായി മുന്നോട്ടു പോകുന്ന കേരളത്തിന് വലിയ കൈത്താങ്ങാണ് റിലയൻസിന്റെ വാക്സിൻ സംഭാവനയെന്നാണ് വാക്സിൻ സ്വീകരിച്ച ശേഷം എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലികിന്റെ പ്രതികരണം. സന്നദ്ധ സംഘനകളുടെയടക്കം പിന്തുണയോടെ മാത്രമെ കോവിഡ് പ്രതിരോധം വിജയത്തിയ്ക്കാൻ കഴിയൂ. കുത്തിവയ്പ്പിനായി വിവിധ ജില്ലകളിലേക്ക് വാക്സിൻ കൈമാറും എന്നും കളക്ടർ കൂട്ടിച്ചേർത്തു. റിലയൻസിന്റെ സന്നദ്ധ സേവനത്തിന് പിന്തുണ നൽകിക്കൊണ്ട് പ്രതിഫലം സ്വീകരിക്കാതെ കെഎംഎ സിഎൽ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളികൾ വാക്സിൻ പെട്ടികൾ ഇറക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നത്. ആരോഗ്യവകുപ്പിന്റെ വിതരണ ശൃംഖല വഴിയായിരിക്കും വാക്സിൻ ആവശ്യക്കാരിലേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+