എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരട് സ്കൂള്‍ വാന്‍ ദുരന്തത്തില്‍ നിന്ന് പഠിച്ചില്ല! സുരക്ഷാ ഭിത്തികളില്ലാത്ത റോഡുകൾ മരടില്‍ ഇനിയും

  • By Desk
Google Oneindia Malayalam News

മരട്: കഴിഞ്ഞ ദിവസമുണ്ടായ സ്‌കൂള്‍ വാന്‍ ദുരന്തത്തിനു ശേഷം സംഭവ സ്ഥലം സുരക്ഷാഭിത്തികെട്ടുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും, സുരക്ഷാഭിത്തി കളില്ലാതെയുള്ള റോഡുകള്‍ മരടില്‍പലതുമുണ്ട്. സുപ്രസിദ്ധമായ മരട് ഐയിനി ക്ഷേത്രത്തിന് മുന്‍വശത്തുകൂടി കടന്നു പോകുന്നറോഡിനോട് ചേര്‍ന്നാണ് ഐയിനി തോട് കടന്നു പോകുന്നത്. ഇവിടേയും റോഡും തോടുമായി വേര്‍തിരിക്കുന്ന സുരക്ഷാ ഭിത്തി ഇല്ലാത്തതും ഭീതി നിറഞ്ഞ നിലയിലാണ്. അധികാരികളോട് പലകുറി ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഇല്ലാത്തതിനാല്‍ പരിസരവാസികള്‍ സൂചന ബോര്‍ഡ് സ്ഥാപിച്ച് മുന്നറിയിപ്പു നല്‍കിയിരിക്കയാണ്.

കഴിഞ്ഞ ദിവസം ഇതിനു സമീപം അര കിലോമീറ്റര്‍ അകലത്തിലാണ് ഡേ കെയര്‍ കുട്ടികളെയുമായി പോയ വാന്‍ കുളത്തില്‍ വീണ് മൂന്നു പേര്‍ മരിക്കാനിടയായത്. ദുരന്ത മറിഞ്ഞെത്തിയ മരട് നിവാസികള്‍ ഒന്നടങ്കം സുരക്ഷാ ഭിത്തി പോലുമില്ലാത്ത ഈ റോഡിനെ കുറിച്ചായിരുന്നു അടക്കം പറച്ചില്‍ ചെറിയ തോതിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇവിടെ നടക്കാറുണ്ടെങ്കിലും കാര്യമാക്കാതെ പോകുന്നതാണ് കുടുതല്‍ ആശങ്കയുണര്‍ത്തുന്നത്.

ayanithode

മരട് ദേശീയപാതയ്ക്കരുകില്‍ ബണ്ട് റോഡിനോട് ചേര്‍ന്ന്കിടക്കുന്ന തോടും ചെറിയ തോതിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ നിറഞ്ഞതാണ് ഒരു വാഹനം കഷ്ടി കടന്നു പോകാനിടമുള്ള റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ വന്നാല്‍ കുടുതല്‍ സങ്കീര്‍ണ്ണമാകും അടുത്ത കാലത്തായി ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബലക്ഷയമുള്ള ഏതാനും പൈപ്പുകള്‍ സ്ഥാ പിച്ചെങ്കിലും ഇപ്പോള്‍ അതുമില്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗത്ത് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഉന്ത് വണ്ടി തോടില്‍ വീഴുകയുണ്ടായി. അതിനു മുന്‍പ് ബൈക്ക് യാത്രക്കാരന്‍ കുട്ടിയുമായി മറിഞ്ഞു പരുക്ക് പറ്റിയ സംഭവങ്ങളും നടന്നിട്ടുണ്ട് ഇത്രയൊക്കെ ഉണ്ടായിട്ടും അധികൃ തര്‍കണ്ടില്ലെന്നു നടിക്കുന്നതിലാണ് ജനങ്ങള്‍ക്ക് പ്രതിഷേധം. ഇനിയൊരു ദുരന്തത്തിനായ് കാത്ത് നില്‍ക്കാതെ ഇത്തരത്തിലുള്ള വാഹന സ ഞ്ചാര്യമേറിയ റോഡുകളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കണമെന്നാണ് മരട് നിവാസികളുടെ ആവശ്യം.

Ernakulam
English summary
Reports of Roads without barricade in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X