ഷൂട്ടിംഗ് തടയുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണത; ജോജു വിഷയം രമ്യമായി പരിഹരിക്കും: സിദ്ദിഖ്
കൊച്ചി: ഇന്ധനവില വർദ്ധനക്കെതിരെ കൊച്ചിയിൽ നടന്ന കോൺഗ്രസിൻ്റെ റോഡ് ഉപരോധത്തിൽ നടൻ ജോജു ജോർജിൻ്റെ വാഹനം തല്ലിത്തകർത്ത കേസ് എത്രയും വേഗത്തിൽ പരിഹരിക്കുമെന്ന് നടൻ സിദ്ദിഖ്. അന്ന് കോൺഗ്രസ് നേതാക്കളും ജോജുവും തമ്മിലുണ്ടായത് ചെറിയ കശപിശയാണെന്നും സംഭവം രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും സിദ്ദിഖ് പറഞ്ഞു. ഒരു വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കും. പ്രശ്‌നത്തിലുണ്ടായത് ചെറിയ കശപിശ. അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജോജുവും ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള പ്രശ്നമാണ് ഇതെന്നും സിദ്ദിഖ് പറഞ്ഞു. അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് 'അമ്മ'. വിഷയത്തിൽ സംഘടന ഇടപെടേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. സിദ്ദിഖ് തൻ്റെ പ്രതികരണത്തിലൂടെ ചൂണ്ടിക്കാട്ടി. ലൊക്കേഷനുകളില്‍ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് അത്ര നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തോടുള്ള പ്രതികരണമായി സിദ്ദിഖ് പറഞ്ഞു.
ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് നയന; പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, സിനിമ ചിത്രീകരണം തടയുന്നതിൽ നിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സിനിമ മേഖലയ്ക്കെതിരെയല്ല പ്രതിഷേധം മറിച്ച്, ജോജു ജോർജിനെതിരെയാണ് പ്രതിഷേധ പരിപാടികൾ നടത്തിയിട്ടുള്ളത്. ഒത്തുതീർപ്പ് ശ്രമങ്ങൾ തടഞ്ഞത് സംവിധായൻ ബി ഉണ്ണികൃഷ്ണനാണ്.- ഷിയാസ് പ്രതികരിച്ചു. കോണ്‍ഗ്രസ് വഴിയില്‍ കൂടി പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല. ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കും. ജോജു ജോർജ്ജ് മാധ്യമങ്ങൾക്ക് മുൻപിൽ ക്ഷമ പറയണം. - ഷിയാസ് വ്യക്തമാക്കി.

അതിനിടെ, കേസിൽ അറസ്റ്റിലായ ഐഎൻടിയുസി നേതാവിനെ പൊലീസ് പീഡിപ്പിച്ചെന്ന് ടോണി ചമ്മിണി ആരോപിച്ചു. കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത ജോസഫിനെ കുറ്റം സമ്മതിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തി. ജോസഫിന് കടുത്ത മാനസിക സംഘര്‍ഷമാണ് സ്‌റ്റേഷനിലും ജയിലിലും അനുഭവിക്കേണ്ടി വന്നത്. ജോസഫ് സഹതടവുകാരോട് സംസാരിക്കുന്നില്ല. അദ്ദേഹത്തിന് ജാമ്യം ലഭിച്ച ശേഷം പൊലീസ് അതിക്രമത്തിനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും ടോണി പറഞ്ഞു.

പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്താന്‍ സിപിഎം രാഷ്ട്രീയമായി ഇടപെട്ടിരുന്നു. വ്യാജ കേസില്‍ ഉള്‍പ്പെടുത്തിയതിന് മാനനഷ്ട കേസ് നല്‍കും. ജോജുവിൻ്റെ വാഹനം തകർത്തെന്ന കേസ് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. വാഹനം ആക്രമിക്കുന്നതിൻ്റെ വീഡിയോ പൊലീസിൻ്റെ കൈവശമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീഡിയോ ഉണ്ടെങ്കിൽ അത് പരസ്യപ്പെടുത്തണം. ജോജുവിനോട് കയർത്തു സംസാരിച്ചു എന്നുള്ളത് ശരിയാണ് പക്ഷേ അത് ജാമ്യമില്ലാവകുപ്പാണോ എന്നുള്ളത് അറിയണം. - ടോണി ചമ്മണി പറഞ്ഞു.












Click it and Unblock the Notifications