കേന്ദ്ര സർക്കാരിന്റെ പദ്ധതിയ്ക്ക് റവന്യു വകുപ്പിന്റെ സ്റ്റേ; കൊച്ചിയുടെ സ്വപ്നപദ്ധതിയായ പദ്മസരോവരം പത്മവ്യൂഹത്തിൽ
കൊച്ചി: ഉദ്യോഗസ്ഥരുടെ അനാസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാകുന്നതിന് തടസമാകുന്നു. പദ്മസരോവരം പദ്ധതിക്കായി കടവന്ത്ര ചിലവന്നൂര്ക്കായല് നികത്തുന്നതിന് റവന്യൂ വകുപ്പ് സ്റ്റേ നല്കി. കായല്‍ നികത്തുന്നത് അനുമതിയില്ലാതെയാണെന്നുള്ള പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു സ്റ്റേ.
സിപിഎമ്മുമായി കോണ്‍ഗ്രസ് ധാരണ ബംഗാളില്‍ മാത്രം, കേരളത്തിൽ നടക്കില്ല: ചെന്നിത്തല
കേന്ദ്രത്തിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരസഭ കെഎംഎല്ആറിന്റെ മേല്‍നോട്ടത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതിയുടെ ഏകോപനത്തിൽ വരുത്തിയ അനാസ്ഥയാണ് കൊച്ചിയ്ക്ക് ആശ്വാസമാകേണ്ട പദ്ധതിയ്ക്ക് പതിയ വഴിയിൽ വിലങ്ങു തടിയായത്.

സ്റ്റേ കിട്ടിയതിനെത്തുടര്‍ന്ന് അധികൃതര്‍ ആവശ്യമായ രേഖകള്‍ വില്ലെജ് ഓഫിസര്‍ക്ക് നല്‍കുകയും, ശേഷം വില്ലെജ് ഓഫിസര്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കും നല്കി. എന്നാല്‍ ഇതിന്മേല് നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതോടെ പദ്ധതി നടത്തിപ്പ് വൈകുകയാണ്. ചിലവന്നൂര്‍ കായലോരത്തുകൂടി നടപ്പാതയും സൈക്കിള്‍ പാതയും നിര്‍മിക്കുന്നതാണ് പദ്ധതി. കായലിന്റെ തീരത്ത് നിന്ന് രണ്ട് മീറ്റര്‍ ഉയരത്തിലാണ് പാതകള്‍ നിര്‍മിക്കുന്നത്. ഇതിനായി കായലില്‍ മണ്ണിട്ട് ബണ്ട് കെട്ടിയിട്ടുണ്ട്. പദ്ധതിക്കായി 10 കോടി രൂപയാണ് ചെലവ്. ഡീംസ് കണ്‍സ്ട്രക്ഷന്‍ ആണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്.
നിസാര കാര്യങ്ങള്‍ ചുമത്തി നിരവധി പദ്ധതികളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാഴാകുന്നത്. കായലോരത്ത് കൂടിയുള്ള നടപ്പാത നിര്‍മാണം പൂർത്തിയായാല്‍ പ്രദേശ വാസികള്‍ക്ക് ഏറെ ഗുണം ചെയ്യും. കൊച്ചി കോര്‍പ്പറേഷന്റെ ബജറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ 52ാം ഡിവിഷനിലെ കൗണ്‍സിലര്‍ ബൈജു യേശുദാസന് ചിലവന്നൂര്ക്കായല് കയേറിയെന്ന് മേയറെ അറിയിച്ചിരുന്നു. എന്നാല്‍, അത് കായല്ക്കയ്യേറ്റമല്ലെന്നും കൗണ്‍സിലിന്റെ അംഗീകാരത്തോടെ താത്ക്കാലിക ബണ്ടു നിര്‍മാണമാണ് നടക്കുന്നതെന്നുമായിരുന്നു മേയര്‍ നല്കിയ മറുപടി. വില്ലെജ് ഓഫിസറുടെ സ്റ്റേ അനാവശ്യമായിരുന്നെന്നും പ്രാദേശിക പാര്‍ട്ടിയുടെ ഇടപെടലുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നത് ജനങ്ങളാണെന്നും കൊച്ചി മേയര്‍ സൗമിനി ജെയിനും വ്യക്തമാക്കി.












Click it and Unblock the Notifications