എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിജീവനത്തിന്റെ വിളവെടുപ്പ്: വിത്ത് ഉല്പാദന കേന്ദ്രത്തിൽ വീണ്ടും കാർഷിക വസന്തം

  • By Desk
Google Oneindia Malayalam News

കൊച്ചി: ഒന്നേകാൽ കോടി രൂപയുടെ പ്രളയ നാശ നഷ്ടങ്ങൾ നേരിട്ട ഒക്കലിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽ വീണ്ടും നെൽകൃഷി വിളഞ്ഞു. അതും നൂറു മേനിയിൽ തന്നെ. പാടത്ത് വിതച്ചിരുന്ന പ്രത്യാശ നെല്ല് തൊഴിലാളികളുടെ നേതൃത്വത്തിൽ വിളവെടുപ്പ് പൂർത്തിയാക്കി. പച്ചക്കറി തോട്ടത്തിലെ സമൃദ്ധിയും തൊഴിലാാളികൾ തിരിച്ചു പിടിച്ചു.. ചെളിയിൽ പുതഞ്ഞു കിടന്ന അലങ്കാര ചെടികൾ മുഖം മിനുക്കി കൂടുതൽ സുന്ദരികളുമായി. പ്രളയം ഒഴുക്കി കളഞ്ഞ കാർഷിക സമ്പത്ത് തൊഴിലാളികളുടെ കഠിന പ്രയത്നത്തിൽ തിരിച്ചെടുക്കുകയാണ് കേന്ദ്രം.

മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍'; സി ദിവാകരന് ശക്തമായ മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍'; സി ദിവാകരന് ശക്തമായ മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍

കർഷകർക്കാവശ്യമായ പച്ചക്കറി വിത്തുകൾ ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയുമാണ് കേന്ദ്രത്തിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രളയത്തിൽ 1,25, 75,110 രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 13 ഏക്കർ വിസ്തൃതിയിലുള്ള കേന്ദ്രത്തിൽ ഓഫീസ് ഉൾപ്പടെ കൃഷികളെല്ലാം ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്നു. 10.8 ഹെക്ടറിൽ കൃഷിയിറക്കിയ നെൽക്കൃഷി പൂർണമായും നശിച്ചു. കൂടുതൽ നാശനഷ്ടം സംഭവിച്ചതും നെൽകൃഷിയിൽ തന്നെയാണ്.

farmingkoci-

25 ലക്ഷം രൂപയുടെ നാശനഷ്ടം ഈ മേഖലയിൽ വന്നു. വിത്തിനമായി സൂക്ഷിച്ചിരുന്ന ശ്രേയസ് , പ്രത്യാശ നെൽവിത്തുകളും നശിച്ചു. 530 കിലോഗ്രാം നെൽവിത്തുകൾ വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായി. മൂന്നു ലക്ഷം രൂപയുടെ പച്ചക്കറികളിലും ചെളി അടിഞ്ഞു. കുരുമുളകു ചെടികൾ പച്ചക്കറി വിത്തുകൾ തേങ്ങാ വിത്തുകൾ, അലങ്കാര ചെടികൾ , കോഴികൾ, മീനുകൾ എന്നിവയും വെള്ളത്തിൽ ഒലിച്ചുപോയി. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന വളങ്ങൾ , ചെടികൾക്കാവശ്യമായ മരുന്നുകൾ എന്നിവയും വെള്ളത്തിൽ ചേർന്നു. രണ്ട് പമ്പ് ഹൗസുകളും 20 എച്ച് പിയുടെ രണ്ട് പമ്പ് സെറ്റുകളും പൂർണമായും നശിച്ചു.

പിന്നീട് സർക്കാർ ധനസഹായത്തിലൂടെ ഇവിടത്തെ 45 തൊഴിലാളികളുടെ കഠിന പ്രയത്നത്തിലൂടെയാണ് ഫാം തിരിച്ചുപിടിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസത്തോളം ക്ലീനിംഗ് ജോലികൾ തുടർന്നു. നെൽകൃഷിയുടെ വിളവെടുപ്പ് കാലത്താണ് പ്രളയം എത്തിയത്. വിതച്ചിരുന്നതെല്ലാം നശിച്ചു. കുറച്ചു ഭാഗം വിളവെടുത്തെങ്കിലും വിത്തിനായി ഉപയോഗിക്കാൻ കഴിയാത്തവയായിരുന്നു കൂടുതലും. പിന്നീട് നിലം ഒരുക്കി വീണ്ടും കൃഷി ചെയ്യുകയായിരുന്നു. കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. പ്രത്യാശ നെല്ലാണ് വിതച്ചിരുന്നത്. ഒരു കിലോഗ്രാമിന് 40 രൂപ നിരക്കിൽ നെൽവിത്തായി തന്നെ ഇത് കർഷകർക്ക് നൽകും. അടുത്ത വിത്ത് വിതക്കായി നിലം ഒരുക്കുകയാണിപ്പോൾ.

പ്രളയത്തിന്റെ ദുരിതങ്ങൾ കൂടുതൽ അറിഞ്ഞത് പച്ചക്കറി കൃഷിയാണ്. വിളവിന് തയാറായി നിൽക്കുന്ന പച്ചക്കറി ചെടികളിൽ കീടങ്ങളുടെ ശല്യം കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു. നഴ്സറിയിലേക്ക് പുതിയ ചെടികൾ വാങ്ങുക തന്നെ ചെയ്യുകയായിരുന്നു. കോഴി കൃഷിയിലും മീൻ കൃഷിയിലും ചെറിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചു. പ്രളയം ബാധിക്കാതെ പോയത് ആട് കൃഷിയെ മാത്രമാണ്. പ്രളയം മുഴുവനും തകർത്തപ്പോഴും അതിജീവനത്തിന്റെ പാതയിൽ മാതൃകാപരമായി മുന്നേറുകയാണ് സ്ഥാപനം.

Ernakulam
English summary
Rice cultivation in Kochi after Kerala flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X