എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ കനത്ത മഴ തുടരുന്നു: റോഡ് തകർന്ന് കാറുകൾ പത്തടി താഴ്ചയിലേക്ക് പതിച്ചു

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് റോഡ് തകർന്നുവീണു. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴ ആരംഭിച്ചതോടെയാണ് ഇടപ്പള്ളി വട്ടേക്കുന്നത്തെ റോഡ് തകർന്നത്. ഇതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളും പത്തടി താഴ്ചയിലേക്ക് പതിച്ചു. ഇലക്ട്രിക് പോസ്റ്റുകളും താഴേക്ക് പതിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ആരംഭിച്ച മഴ ഉച്ചയായിട്ടും ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായി മാറിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുള്ളത്. ഇടപ്പള്ളി, പാലാരിവട്ടം, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ റോഡുകൾ വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണുള്ളത്. പനമ്പള്ളി നഗർ ഖോഡിലും വെള്ളം നിറഞ്ഞ് ഒഴുകുന്നതിനൊപ്പം സൌത്ത് കടവന്ത്ര, കെഎസ്ആർടിസി സ്റ്റാൻഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നഗരത്തിന് പുറത്തെ കുണ്ടന്നൂരിലും പേട്ട ജംങ്ഷനിലും തോപ്പുംപടിയിലും വെള്ളം കയറിയ നിലയിലാണുള്ളത്.

 kochirain2-

കൊവിഡ് എഫക്ട്: വെബ്‌സൈറ്റുകളിൽ ചിത്രങ്ങൾ വിൽപനയ്ക്ക് വച്ച് പെൺകുട്ടികൾ; സമ്പാദിക്കുന്നത് ലക്ഷങ്ങൾകൊവിഡ് എഫക്ട്: വെബ്‌സൈറ്റുകളിൽ ചിത്രങ്ങൾ വിൽപനയ്ക്ക് വച്ച് പെൺകുട്ടികൾ; സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Recommended Video

cmsvideo
Heavy rain continues in kerala | Oneindia Malayalam

മഴ കനത്തതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. പള്ളുരുത്തിയിൽ ചില വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. പനമ്പള്ളി നഗറിൽ കടകളിലേക്ക് വെള്ളം കയറിയതോടെ കടകൾ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാനകൾ, കനാലുകൾ, തോടുകൾ എന്നിവ വൃത്തിയാക്കുന്നതിനുള്ള നടപടികൾ മഴക്കാലത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ മഴ കനത്തതോടെ ഈ പ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് കണക്കാക്കേണ്ടത്. 2018ൽ ആഗസ്റ്റ് പകുതിയോടെയാണ് കൊച്ചിയിൽ വെള്ളപ്പൊക്കമുണ്ടായത്.

 rainkochi-1

കൊറോണ വൈറസ് വ്യാപനം മൂലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ വെള്ളം കയറുന്നത് പുനരധിവാസ പ്രവർത്തനങ്ങൾക്കും തിരിച്ചടിയായിട്ടുണ്ട്. എറണാകുളം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. 48 മണിക്കൂർ നേരത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്.

 'മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കണം'; വിമർശനവുമായി സുരേന്ദ്രൻ 'മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കണം'; വിമർശനവുമായി സുരേന്ദ്രൻ

അടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ല; ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജെന്നിഅടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ല; ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജെന്നി

Ernakulam
English summary
Road collapses in Edappally after heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X