പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം; സംഭവം കൊച്ചിയിൽ, കവർച്ച അടച്ചിട്ട വീട്ടിൽ!!
കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കിടെ വൻ മോഷണം. പുതുക്കലവട്ടത്താണ് വീട് കുത്തിത്തുറന്ന് സ്വർണ്ണം മോഷ്ടിച്ചിട്ടുള്ളത് 60 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. വീടിന്റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ കരാറുകാരനായ പ്ലാസിഡ് എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
കിഴക്കമ്പലത്ത് തോട്ടിൽ രാസമാലിന്യം: അധികരോട് പരാതിപ്പെട്ട് നാട്ടുകാർ, കറുത്തൊഴുകി കടമ്പ്രയാർ തോട്
സഹോദരന്റെ മകളുടെ വിവാഹം പ്രമാണിച്ച് വീട്ടുടമയും കുടുംബവും ചുളിക്കലിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിൽ മോഷണം നടന്നിട്ടുള്ളത്. വീട് കൂത്തിത്തുറന്ന നിലയിൽ കണ്ടെത്തിയതടെ സമീപവാസിയാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഇതോടെ എളമക്കര സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 40 പവൻ സ്വർണ്ണം വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് നടന്ന പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള സ്വർണ്ണം വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു.

വീട് നോക്കാനേൽപ്പിച്ച ബന്ധുവാണ് വൈകിട്ട് ലൈറ്റിനെത്തിയപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലെ സാധനങ്ങളും വലിച്ചുവാരിയിട്ട നിലയിലാണ്. എളമക്കര സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി മടങ്ങിയിരുന്നു.
സിബിഎസ്ഇ പരിക്ഷ ടൈം ടേബിളെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം