കളമശേരി പരിസരപ്രദേശങ്ങളിൽ മോഷണം വർധിക്കുന്നു
കളമശേരി: കളമശേരി പരിസരപ്രദേശങ്ങളിൽ മോഷണം പെരുകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്നത് രണ്ട് മോഷണങ്ങൾ. അത് ഒരാഴ്ചക്കുള്ളിലും. കൂടാതെ രണ്ട് മോഷണ ശ്രമങ്ങളും.അവസാനമായി നടന്നത് കൂനംതൈയിൽ പ്രവർത്തിക്കുന്ന മേഘ ടാങ്കിന്റെ ഓഫീസിലാണ്. ഇതിനു തൊട്ടുമുൻപ് നടന്നത് പത്തടിപ്പാലം പാരിജാതം റോഡിൽ റിട്ടയേർഡ് റിസേർവ് ബാങ്ക് മാനേജർ രാജു കുര്യന്റെ വീട്ടിലും. ഇവിടെ നിന്നും ഇരുപത്തി ഏഴു പവനും 10000 രൂപയും മോഷണം പോയിരുന്നു. ഇതിന്റെ അന്യോഷണത്തിനായി തൃക്കാക്കര അസി.കമ്മിഷണർ പി.വി.ഷംസ് ന്റെ നേതൃത്വത്തിൽ പ്രത്യേക അന്യോഷണ സംഘം അന്യോഷണം നടത്തി വരികയാണ്.
മെയ് മാസത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കളമശേരി ബ്രാഞ്ചിന്റെ ഭിത്തി തുരന്ന് മോഷണ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ദിവസം കളമശേരി യമുന നഗറിലും മോഷണ ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതിനാൽ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. ഇതെല്ലം നടന്നത് കളമശേരി പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത പ്രദേശങ്ങളിലാണ്.
കൂനംതൈയിൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേഘ ടാങ്കിന്റെ ഓഫീസിന്റെ പൂട്ട് തകർത്ത് ഷട്ടർ തുറന്നാണ് മോഷ്ട്ടാവ് അകത്ത് കടന്നത്. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന അച്ഛനും മകനും ഒരു അപരിചിതനെ സ്റ്റെയർകേസിൽ കണ്ട് ചോദ്യം ചെയ്തെങ്കിലും ഉറങ്ങാൻ വന്നതാണെന്ന് ആംഗ്യം കാണിച്ചു കിടക്കുകയായിരുന്നു. എന്നാൽ ഇവർ ഇയാളെ മോഷ്ടാവാണെന്നറിയാതെ ഇവിടെ നിന്നും ഇറക്കി വിട്ടു. താഴത്തെ നിലയിൽ ഇരുമ്പ് ഗ്രില്ലിന്റെ ഗേറ്റ് പൂട്ടിയിട്ടും ഇയാൾ എങ്ങിനെ അകത്തു കടന്നു എന്ന് ചിന്തിക്കാതെയാണ് ഇവർ ഇയാളെ ഇറക്കി വിട്ടത്.

ഗേറ്റ് തുറക്കില്ലെന്നും വന്ന വഴിയേ പോകാനും പറഞ്ഞതിനാൽ ഇയാൾ വലിഞ്ഞു കയറിയ വഴിയേ ഇറങ്ങി പോയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ശനിയാഴ്ച വൈകീട്ടോടെ ജീവനക്കാർ എത്തിയതോടെയാണ് ഷട്ടറിന്റെ രണ്ട് താഴും തകർത്ത നിലയിൽ കണ്ടത്. ഇവിടെ നിന്നും 93000 രൂപ മോഷണം പോയി. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ അപരിചിതൻ കിടന്ന സ്ഥലത്തു നിന്നും കിട്ടിയ ബാഗിൽ നിന്നും വലിയ ചുറ്റിക കണ്ടെത്തി. ഇയാളുടെ രൂപം ഭാഗികമായി തൊട്ടടുത്ത സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അന്യോഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
കളമശേരി നഗരസഭക്ക് സമീപം യമുന നഗറിൽ മോഷണശ്രമം നടന്ന വീട്ടിൽ നിന്നും വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് കളമശേരിയിൽ മോഷണം നടന്ന മറ്റു സ്ഥലങ്ങളിൽ നിന്നും കിട്ടിയ വിരലടയാളവുമായി ഒത്തു നോക്കിയാൽ മാത്രമേ ഇതിന്റെയെല്ലാം പിന്നിൽ ഒരേ സംഘമാണോ എന്നറിയാൻ കഴിയു. കളമശേരി പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications