എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശേരി പരിസരപ്രദേശങ്ങളിൽ മോഷണം വർധിക്കുന്നു

  • By Desk
Google Oneindia Malayalam News

കളമശേരി: കളമശേരി പരിസരപ്രദേശങ്ങളിൽ മോഷണം പെരുകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്നത് രണ്ട് മോഷണങ്ങൾ. അത് ഒരാഴ്ചക്കുള്ളിലും. കൂടാതെ രണ്ട് മോഷണ ശ്രമങ്ങളും.അവസാനമായി നടന്നത് കൂനംതൈയിൽ പ്രവർത്തിക്കുന്ന മേഘ ടാങ്കിന്റെ ഓഫീസിലാണ്. ഇതിനു തൊട്ടുമുൻപ് നടന്നത് പത്തടിപ്പാലം പാരിജാതം റോഡിൽ റിട്ടയേർഡ് റിസേർവ് ബാങ്ക് മാനേജർ രാജു കുര്യന്റെ വീട്ടിലും. ഇവിടെ നിന്നും ഇരുപത്തി ഏഴു പവനും 10000 രൂപയും മോഷണം പോയിരുന്നു. ഇതിന്റെ അന്യോഷണത്തിനായി തൃക്കാക്കര അസി.കമ്മിഷണർ പി.വി.ഷംസ് ന്റെ നേതൃത്വത്തിൽ പ്രത്യേക അന്യോഷണ സംഘം അന്യോഷണം നടത്തി വരികയാണ്.

മെയ് മാസത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കളമശേരി ബ്രാഞ്ചിന്റെ ഭിത്തി തുരന്ന് മോഷണ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ദിവസം കളമശേരി യമുന നഗറിലും മോഷണ ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതിനാൽ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. ഇതെല്ലം നടന്നത് കളമശേരി പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത പ്രദേശങ്ങളിലാണ്.

കൂനംതൈയിൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേഘ ടാങ്കിന്റെ ഓഫീസിന്റെ പൂട്ട് തകർത്ത് ഷട്ടർ തുറന്നാണ് മോഷ്ട്ടാവ് അകത്ത് കടന്നത്. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന അച്ഛനും മകനും ഒരു അപരിചിതനെ സ്റ്റെയർകേസിൽ കണ്ട് ചോദ്യം ചെയ്തെങ്കിലും ഉറങ്ങാൻ വന്നതാണെന്ന് ആംഗ്യം കാണിച്ചു കിടക്കുകയായിരുന്നു. എന്നാൽ ഇവർ ഇയാളെ മോഷ്ടാവാണെന്നറിയാതെ ഇവിടെ നിന്നും ഇറക്കി വിട്ടു. താഴത്തെ നിലയിൽ ഇരുമ്പ് ഗ്രില്ലിന്റെ ഗേറ്റ് പൂട്ടിയിട്ടും ഇയാൾ എങ്ങിനെ അകത്തു കടന്നു എന്ന് ചിന്തിക്കാതെയാണ് ഇവർ ഇയാളെ ഇറക്കി വിട്ടത്.

robbery

ഗേറ്റ് തുറക്കില്ലെന്നും വന്ന വഴിയേ പോകാനും പറഞ്ഞതിനാൽ ഇയാൾ വലിഞ്ഞു കയറിയ വഴിയേ ഇറങ്ങി പോയെന്നാണ്‌ ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ശനിയാഴ്ച വൈകീട്ടോടെ ജീവനക്കാർ എത്തിയതോടെയാണ് ഷട്ടറിന്റെ രണ്ട് താഴും തകർത്ത നിലയിൽ കണ്ടത്. ഇവിടെ നിന്നും 93000 രൂപ മോഷണം പോയി. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ അപരിചിതൻ കിടന്ന സ്ഥലത്തു നിന്നും കിട്ടിയ ബാഗിൽ നിന്നും വലിയ ചുറ്റിക കണ്ടെത്തി. ഇയാളുടെ രൂപം ഭാഗികമായി തൊട്ടടുത്ത സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അന്യോഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

കളമശേരി നഗരസഭക്ക് സമീപം യമുന നഗറിൽ മോഷണശ്രമം നടന്ന വീട്ടിൽ നിന്നും വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് കളമശേരിയിൽ മോഷണം നടന്ന മറ്റു സ്ഥലങ്ങളിൽ നിന്നും കിട്ടിയ വിരലടയാളവുമായി ഒത്തു നോക്കിയാൽ മാത്രമേ ഇതിന്റെയെല്ലാം പിന്നിൽ ഒരേ സംഘമാണോ എന്നറിയാൻ കഴിയു. കളമശേരി പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Ernakulam
English summary
robbery on kalamassery increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X