മൂവാറ്റുപുഴയിൽ മോഷണ ശ്രമം: പ്രതിരോധിച്ച വിദ്യാർത്ഥിനിയെ ആക്രമിച്ച് നാടോടി സ്ത്രീ, പ്രദേശവാസികൾ ഭീതിയിൽ
മൂവാറ്റുപുഴ: വീട്ടുകാരെ ആക്രമിച്ച് ആക്രമണം നടത്തുന്ന നാടോടി സംഘത്തിന്റെ ആക്രമണം മൂവാറ്റുപുഴയിൽ. മോഷണ ശ്രമം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർത്ഥിയെയാണ് നാടോടി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുള്ളത്. പോലീസ് ഇവർക്കായി പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടാതി നടുക്കുടിയിൽ എൻഎൻ ബിജുവിന്റെ മകൾ കൃഷ്ണയാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ പെൺകുട്ടിയ്ക്ക് കഴുത്തിലും കാലിലും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
നാടോടി സംഘത്തിൽപ്പെട്ട ഒരു സ്ത്രീയാണ് ഇന്നലെ വൈകിട്ട് മൂന്നരോടെ വീട്ടിനുള്ളിൽ കടന്ന് മോഷണശ്രമം നടത്തിയത്. ഈ സമയത്ത് ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന കൃഷ്ണ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ അമ്മയുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടെത്തിയ പെൺകുട്ടി നാടോടി സ്ത്രീയെ കാണുകയായിരുന്നു. ഈ സമയത്ത് ഇവരുടെ പക്കൽ അമ്മയുടെ പഴ്സും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയും ഉണ്ടായിരുന്നതായി പെൺകുട്ടി പറയുന്നു. ഇത് പിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

വടിയെടുത്ത് ആക്രമിച്ചതോടെ സ്ത്രീ കൃഷ്ണയുടെ കാലിൽ പിടുത്തമിടുകയാരുന്നു. അൽപ്പ നേരത്തിന് ശേഷം ആഭരണപ്പെട്ടി പിടിച്ചുവാങ്ങിയെങ്കിലും കൃഷ്ണയ്ക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. സംഭവം പോലീസിൽ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം വീട്ടിലെത്തിയ സ്ത്രീ ബ്ലൂടൂത്ത് ഹെഡ്സെറ്റിൽ ആരോടോ സംവദിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ആഭരണങ്ങൾ നഷ്ടമായില്ലെങ്കിലും പഴ്സും പൈസയും ഈ സംഘം കൈക്കലാക്കിയിട്ടുണ്ട്. വീടിന് മുമ്പിൽ നായ ഉണ്ടായിരുന്നുവെങ്കിലും ഇവരെ കണ്ടിട്ട് കുരച്ചില്ലെന്നും സംശയം ജനിപ്പിക്കുന്നുണ്ട്. വീടിന്റെ പിൻവശത്തെ വാതിൽ അടച്ചിട്ടിരുന്നുവെങ്കിലും സംഭവത്തിന് ശേഷം തുറന്ന നിലയിലായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തോടെ പ്രതികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications