എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച നിർണ്ണായക വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

Google Oneindia Malayalam News

കൊച്ചി: ശബരിമല വിമാനത്താവള നിർമാണത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടക്കുന്ന കോടതിയിൽ കെട്ടിവെച്ച ശേഷം വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന വ്യവസ്ഥയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളത്.

ജിഎസ്ടി നഷ്ടപരിഹാരം; ശാഠ്യത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്ജിഎസ്ടി നഷ്ടപരിഹാരം; ശാഠ്യത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്സ് ചർച്ചുമായി തർക്കം നിലനിന്നിരുന്നു. ജൂണിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ റദ്ദാക്കിയത്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് പണം കെട്ടിവെയ്ക്കേണ്ടത് കോടതിയിലല്ലെന്നും മറിച്ച് നേരിട്ടാണ് നൽകേണ്ടതെന്നുമുള്ള വാദങ്ങളാണ് ട്രസ്റ്റ് ഹർജിയിൽ ഉന്നയിച്ചത്.

keralahc-1594

Recommended Video

cmsvideo
എറണാകുളം; ശബരിമല വിമാനത്താവളം ;സർക്കാരിന് തിരിച്ചടി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി

പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പണം കെട്ടിവെയ്ക്കാമെന്ന വ്യവസ്ഥയാണ് കോടതി റദ്ദാക്കുന്നത്. ഉത്തരവിലെ പ്രധാന വ്യവസ്ഥ റദ്ദാക്കിയ സാഹചര്യത്തിൽ ഏത് തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകതയാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Ernakulam
English summary
Sabarimala airport: Kerala high court cancells important clause Land acquisition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X