Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: റോയിയും സൈജുവും അടക്കമുള്ളവര്‍ ഒളിവില്‍, മൊബൈല്‍ സ്വിച്ച് ഓഫ്

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ടുള്ള പോക്‌സോ കേസിലെ പ്രതികള്‍ ഒളിവില്‍. ഇവര്‍ക്കായുള്ള പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. നേരത്തെ അഞ്ജലി അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നിരുന്നു. ഹോട്ടല്‍ ഉടമ റോയി വയലാട്ടിലിന്റെയും, സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇവരുടെ രണ്ട് പേരുടെയും താമസസ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച് ഓഫാണ്.

1

അതേസമയം പ്രതികള്‍ രണ്ട് പേരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കേസിലെ മൂന്നാം അഞ്ജലി റിമാ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി അഞ്ജലിക്ക് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഉന്നയിച്ചാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

നേരത്തെ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും റോയ് വയലാട്ടിലും സൈജുവും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് വാദം കേട്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കോടതി പരിശോധിച്ചു. അമ്മയ്‌ക്കൊപ്പം ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്താന്‍ അഞ്ജലി മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ് ചെയ്‌തെന്നാണ് കേസ്.

അതേസമയം അഞ്ജലിക്ക് ജാമ്യം അനുവദിച്ചെങ്കിലും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പരാമര്‍ശത്തോടെയാണ് റോയി വയലാട്ടിലിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പോക്‌സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള അഞ്ജലിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ജീവന്‍ അപകടത്തിലാണെന്നുമായിരുന്നു അഞ്ജി ഉന്നയിച്ചത്. റോയ് വയലാട്ടിലിനെ കുടുക്കാന്‍ തന്റെ പേര് ആവശ്യമില്ലാതെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അഞ്ജലി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+