തീയേറ്റര്‍ കിട്ടിയില്ലെങ്കില്‍ പ്രൊജക്റ്ററുമായി പറമ്പുകളിറങ്ങുമെന്ന് സലിംകുമാര്‍
കൊച്ചി: തന്റെ കമ്പാര്‍ട്ട്‌മെന്റ് എന്ന പുതിയ ചിത്രം റിലീസ് ചെയ്തതിനുശേഷം തീയേറ്ററുകളില്‍ നിന്നും പിന്‍വിക്കേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് നടന്‍ സലിം കുമാര്‍ രംഗത്തെത്തി. സര്‍ക്കാര്‍ തീയേറ്ററുകള്‍ പോലും ലാഭം മാത്രം നോക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ തന്റെ സിനിമയ്ക്ക് എങ്ങിനെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
കമ്പാര്‍ട്ട്‌മെന്റി റിലീസ് ചെയ്ത ഉടന്‍ എട്ട് തമിഴ് സിനിമകളും മൂന്നു മലയാള സിനിമകളുമാണ് തീയേറ്ററുകളിലെത്തിയത്. പരീക്ഷാക്കാലം കൂടി ആയതോടെ തീയേറ്ററില്‍ സിനിമയ്ക്ക് ആളില്ലാതായി. ഇതോടെ തന്റെ സിനിമ തത്കാലം പിന്‍വലിക്കാണ് തീയേറ്ററുടമകളുടെ നിര്‍ദ്ദേശമെന്ന് സലിം കുമാര്‍ പറഞ്ഞു. സ്‌കൂള്‍ അടച്ചാല്‍ വിഷുക്കാലത്തിനടുത്ത് സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനാണ് പരിപാടി.

75 ലക്ഷത്തോളം രൂപ മുടക്കിയാണ് സിനിമ നിര്‍മിച്ചതെന്ന് സിനിമയുടെ നിര്‍മാതാവുകൂടിയായ സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ നല്ല സിനിമകളെ തീയേറ്ററുകള്‍ക്ക് വേണ്ട. സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പറമ്പുകളില്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് സിനിമ കാണിക്കും. സലിം കുമാര്‍ എന്നു പറഞ്ഞാല്‍ പത്തുപേരെങ്കിലും കൂടുമെന്നും അദ്ദേഹം പറയുന്നു.
ഇതാദ്യമായാണ് തീയേറ്റര്‍ ഉടമകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു സിനിമ പിന്‍വലിക്കേണ്ടിവന്നത്. നേരത്തെ ദേശീയ അവാര്‍ഡ് നേടിത്തന്ന 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമയുടം ഞാന്‍ തന്നെയാണ് വിതരണത്തിന് ഏറ്റെടുത്തത്. എന്നാല്‍ അവര്‍ഡുകള്‍ ലഭിച്ചെങ്കിലും സാമ്പത്തികലാഭമുണ്ടായില്ലെന്ന് സലിം കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications