സ്റ്റേഷൻ കടവു പാലത്തിനായി നിർമ്മിച്ച മണൽ ബണ്ടു നീക്കം ചെയ്തില്ല; വിപി തുരുത്തിന്റെ അരികിന് ഭീഷണിയായി പെരിയാറിലെ ഒഴുക്കു ശക്തമാവുന്നു
പറവൂർ: സ്റ്റേഷൻ കടവു പാലം നിർമ്മിയ്ക്കുന്നതിനായി നിർമ്മിച്ച മണൽ ബണ്ടു പൊട്ടിച്ചു നീക്കം ചെയ്യാത്തതു് മൂലം പുഴയുടെ സ്വാഭാവിക ഒഴുക്കിനെ പ്രതികൂലമായി ബാധിയ്ക്കുന്നു. തോരാതെ പെയ്യുന്ന മഴ മൂലം പെരിയാർ നിറഞ്ഞൊഴുകുകയാണ് ബണ്ടു നില്ക്കുന്നതിനാൽ വെള്ളം കൂടുതൽ ഇട ത്കരയായ വിവിതുരുത്തിന്റെ അരിക് ചേർന്നാണ് ഒഴുകുന്നത് '.

പുഴയിലെ വെള്ളത്തിന്റെ ഒഴുക്കു കൂടുതൽ ശക്തമായാൽവി പി തുരുത്തിന്റെ അരിക് ഇ ടിയാനും സാദ്ധ്യതയുണ്ടു. പെരിയാറിന്റെ ഒഴുകിനെ പ്രതികൂലമായി ബാധിയ്ക്കുന്ന പുത്തൻവേലിക്കര സ്റ്റേഷൻ കടവു പാലത്തിനായി നിർമ്മിച്ച മണൽ ബണ്ടു അടിയന്തിരമായി പൊളിച്ചു മാറ്റണമെന്നു പരിസ്ഥിതി പ്രവർത്തകനായ എം.പി.ഷാജൻ പറവൂർ തഹസിൽദാർക്കു നല്കിയ നിവേദനത്തിലഭ്യർത്ഥിച്ചു.












Click it and Unblock the Notifications