Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീതയുടെ ആത്മഹത്യയില്‍ ഭര്‍ത്താവടക്കം 3 പേര്‍ അറസ്റ്റില്‍, കാരണം ജാതി അധിക്ഷേപം

കൊച്ചി: ദളിത് പെണ്‍കുട്ടിയായ സംഗീതയുടെ ആത്മഹത്യയില്‍ ഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് സുമേഷ്, ഭര്‍തൃമാതാവ് രമണി, സഹദോരന്റെ ഭാര്യ മനീഷ എന്നിവര്‍ അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. സുമേഷിന്റെ അണ്മ രമണിയെയും സഹോദരന്റെ ഭാര്യ മനീഷയെയും കുന്നംകുളത്തെ വീട്ടില്‍ നിന്ന് ഇന്ന് വൈകീട്ടോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുമേഷ് സെന്‍ട്രല്‍ പോലീസിന് മുമ്പാകെ കീഴടങ്ങിയത്. ജൂണ്‍ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഈ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അന്വേഷണത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

1

ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും, സ്ത്രീധന പീഡനവുമാണ് സംഗീതയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രണയത്തിനൊടുവില്‍ 2020 സെപ്റ്റംബറിലായിരുന്നു സുമേഷും സംഗീതയും വിവാഹിതരാകുന്നത്. ക്രൂരമായ കാര്യങ്ങളാണ് ഭര്‍തൃവീട്ടില്‍ നിന്ന് സംഗീത നേരിട്ടത്. രണ്ടാഴ്ച്ച പിന്നീടും മുമ്പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചു. ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയുണ്ടായിരുന്നില്ല.

വീട്ടില്‍ നിന്ന് ഒന്നും കൊടുത്തിട്ടില്ല. അതിനാല്‍ നീ കസേരയില്‍ ഇരുന്ന് ടിവി കാണാന്‍ പാടില്ലെന്നായിരുന്നു സംഗീതയോട് പറഞ്ഞത്. അവള്‍ക്ക് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക പ്ലേറ്റും ഗ്ലാസുമൊക്കെ ഉണ്ടായിരുന്നുവെന്നാണ് സംഗീതയുടെ ബന്ധു വെളിപ്പെടുത്തിയത്. സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പോലീസ് സംഗീതയെ സുമേഷിനൊപ്പം അയക്കുകയായിരുന്നു. വീട്ടിലെത്തിയ സംഗീത തൂങ്ങി മരിച്ചു. വീട്ടിലുണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവെച്ചെന്നും കുടുംബം ആരോപിച്ചു.

പുലയ സമുദായാംഗമായ സംഗീതയെ ഉള്‍ക്കൊള്ളന്‍ ഈഴവ സമുദായത്തില്‍പ്പെട്ട സുമേഷിന്റെ തയ്യാറായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതീക്ഷിച്ച് അറിയിച്ച അത്രയും സ്ത്രീനം കിട്ടിയില്ലെന്നായിരുന്നു പീഡനങ്ങളുടെ ആദ്യം കാരണം. ഇതിനിടയില്‍ സംഗീത ഗര്‍ഭിണിയുമായി പക്ഷേ കുഞ്ഞ് അഞ്ചാം മാസത്തില്‍ മരിച്ചു. ഇതോടെ സുമേഷിന്റെ വീട്ടുകാരുടെ അധിക്ഷേവും വര്‍ധിച്ചു. ഒരു ഗതികെട്ടായിരുന്നു സംഗീത ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+