എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്രങ്ങളിൽ വന്ന ചിത്രങ്ങൾ ശേഖരിച്ച് സഞ്ജു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍; ഇതിനകം ശേഖരിച്ചത് 6404 ചിത്രങ്ങൾ!!

  • By Desk
Google Oneindia Malayalam News

കാലടി: സ്റ്റാമ്പ് ശേഖരിക്കുന്നവരെയും നാണയം ശേഖരിക്കുന്നവരെയും നമുക്കറിയാം. എന്നാല്‍ കാലടി പ്രാരൂര്‍ സ്വദേശി ബി സഞ്ജുവിന്‍റെ വിനോദം തികച്ചും വ്യത്യസ്ഥമാണ്. പത്രങ്ങളില്‍ വരുന്ന പ്രധാനപ്പെട്ട വ്യക്തികളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയാണ് സഞ്ജു. ഇതിനകം 6404 ചിത്രകളാണ് സഞ്ജു ശേഖരിച്ചിരിച്ചത്.

സാമൂഹിക ശാക്തീകരണ പദ്ധതികളുമായി ഉമറാ കോണ്‍ഫറന്‍സിനു സമാപ്തി, ഐക്യപ്രഖ്യാപനവുമായി സുന്നി നേതാക്കള്‍

സഞ്ജുവിന്‍റെ വ്യത്യസ്തമായ ശേഖരം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിക്കുകയും ചെയ്തു . ഇന്ത്യന്‍ റെക്കോഡ് ബുക്ക് സര്‍ട്ടിഫിക്കറ്റും, മെഡലും സഞ്ജുവിന് നല്‍കി ആദരിച്ചു. കാലടി ആദിശങ്കര എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ എംടെക്ക് ഇലട്രിക്ട്രിക്കല്‍ ആൻഡ് ഇലട്രോണിക്സ് വിദ്യാർഥിയാണ് സഞ്ജു. രണ്ട് വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ പ്രശസ്തരുടെ വാര്‍ത്താ ചിത്രങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്.

Sanju

അതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ദിന പത്രങ്ങള്‍ വാങ്ങി. ചില പത്രങ്ങള്‍ പലരില്‍ നിന്നും ശേഖരിച്ചു. അതില്‍ വന്ന പ്രശസ്തരുടെ ചിത്രങ്ങളാണ് സഞ്ജു വെട്ടിയെടുത്ത് സൂക്ഷിച്ചിരിക്കുന്നത്. പിന്നീടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിനെ കുറിച്ച് അറിയുന്നത്. ഇത്തരത്തില്‍ ഒരു റെക്കോഡ് ആരുടെ പേരിലും ഇല്ലെന്ന് മനസിലാക്കിയ സഞ്ജു തന്‍റെ ശേഖരത്തെക്കുറിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്‍റെ അധികൃതര്‍ക്ക് മെയില്‍ അയച്ചു. തുടര്‍ന്ന് അവര്‍ പരിശോധിച്ച ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്‍റെ അംഗീകാരം നല്‍കിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ കയറാനുളള ശ്രമത്തിലാണ് സഞ്ജു.

Ernakulam
English summary
Sanju is a member of the Indian Book of Records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X