എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശരദ് പവാർ കൊച്ചിയിലേക്ക്: എൻസിപിയിലെ പ്രശ്നങ്ങൾ പരിഹാരം കാണും, 23ന് കൊച്ചിയിൽ ചർച്ച!!

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻസിപിക്കുള്ളിൽ ഉലെടുത്ത തർക്കം പരിഹരിക്കാൻ കേന്ദ്ര നേതൃത്വമെത്തുന്നു. എൻസിപി നേതാവ് ശരദ് പവാറാണ് പ്രശ്ന പരിഹാര ചർച്ചകൾക്കായി 23ാം തിയ്യതിയാണ് ശരദ് പവാർ കൊച്ചിയിലെത്തുന്നത്. കേരളത്തിലെ എൻസിപി നേതാക്കളുമായി പ്രത്യേകം ചർച്ചകൾ നടത്തും. അതേ സമയം പാർട്ടി നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാർ കാണുമെന്നാണ് സൂചന.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍

തീരുമാനം പവാറിന്റേത്

തീരുമാനം പവാറിന്റേത്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ ഉൾപ്പെടെ സീറ്റ് വിഭജന വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചർച്ചയിലെ വിവരങ്ങളും പീതാംബരൻ മാസ്റ്റർ ശരദ് പവാറിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ശരദ് പവാറാണെന്നാണ് ടിപി പീതാംബരൻ മാസ്റ്റർ മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേ സമയം തന്നെ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവുമായും ശരദ് പവാർ ചർച്ച നടത്തുന്നുണ്ട്.

 പിളർച്ചയിലേക്കോ?

പിളർച്ചയിലേക്കോ?

പാലാ സീറ്റിനെക്കുറിച്ച് പാർട്ടിക്കുള്ളിലുണ്ടായ തർക്കങ്ങളെ തുടർന്ന് എൻസിപി പിളർച്ചയുടെ വക്കിലെത്തിയിട്ടുണ്ട്. ഇതോടെയാണ് എൻസിപിയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ശരദ് പവാർ നേരിട്ട് കേരളത്തിലേക്ക് എത്തുന്നത്. നാല് സീറ്റുകളിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഉറപ്പ് വേണമെന്ന ആവശ്യമാണ് പീതാംബരൻ മാസ്റ്റർ ഉന്നയിച്ചത്. ഈ വിഷയത്തിൽ ഒറ്റയ്ക്ക് ഒരു തീരുമാനം കൈക്കൊള്ളാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണി നേതാക്കളുമായി ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാനെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 കേന്ദ്രത്തിന് വിട്ടു

കേന്ദ്രത്തിന് വിട്ടു

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ മാണി സി കാപ്പൻ പങ്കെടുത്തില്ലെങ്കിലും മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്തിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടാണ് മാണി സി കാപ്പൻ സ്വീകരിച്ചിട്ടുള്ളത്. അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിൽ നിന്നാവട്ടെയെന്ന നിലപാട് തന്നെയാണ് മാണി സി കാപ്പനും സ്വീകരിച്ചത്. പ്രശ്നപരിഹാരത്തിനായി വരും ദിവസങ്ങളിൽ നിർണ്ണായക ചർച്ചകളും നടക്കും.

സിറ്റിംഗ് സീറ്റ് വിട്ടുനൽകില്ല

സിറ്റിംഗ് സീറ്റ് വിട്ടുനൽകില്ല

മന്ത്രി എകെ ശശീന്ദ്രന്റെ സിറ്റിംഗ് സീറ്റായ എലത്തൂരിൽ മത്സരിക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിന് പകരമായി കുന്ദമംഗലം നൽകാൻ ധാരണായാക്കാനാണ് നീക്കം. എലത്തൂർ സിപിമ്മിന് ലഭിച്ചാൽ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനാണ് പാർട്ടി കരുനീക്കങ്ങൾ നടത്തുന്നത്. എന്നാൽ സിറ്റിംഗ് സീറ്റായ എലത്തൂർ വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് എൻസിപി. ഇതേ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് എൻസിപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Ernakulam
English summary
Sarad Pawar to arrive in Kerala to hold discussions on seat sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X