സ്റ്റേഷന്‍ കടവു പാലം ഉദ്ഘാടനം; വിപി തുരുത്ത് പാലത്തില്‍ ഗതാഗത കുരുക്കിന് സാദ്ധ്യത
പറവൂര്‍: പുത്തന്‍വേലിക്കര സ്റ്റേഷന്‍ക്കടവു പാലം ഉദ്ഘാടനം ചെയ്യുന്നതോടെ വിപി തുരുത്തിനെ ചേന്ദമംഗലവുമായി ബന്ധിപ്പിയ്ക്കുന്ന വിപിതുരുത്ത് പാലത്തില്‍ ഗതാഗതക്കുരുക്കൂ ണ്ടാകാന്‍ സാദ്ധ്യത. ഗതാഗത കുരുക്കു ഒഴിവാക്കാന്‍ പൊതുമരാമത്തു വകുപ്പധികൃതര്‍ അടിയന്തിര നടപടികളെടുത്തിലെങ്കില്‍ യാത്രക്കാരും നാട്ടുകാരും ഒരുപോലെ ദുരിതത്തിലാകും. 2006ലാണ് വിപി തുരുത്ത് ചേന്ദമംഗലം പാലം നിര്‍മ്മിച്ചത്.
100 മീറ്ററിലധികം നീളമുള്ള പാലത്തിന്റെ വീതി 4 മീറ്ററാണ്. ഇരുചക്ര മുചക്ര വാഹനങ്ങള്‍ മാത്രമെ ഒരേ സമയം പാലത്തിലൂടെ അങ്ങോട്ടും മിങ്ങോട്ടും കിടന്നു പോവുകയുള്ളു. പാലത്തിന്റെ നടുവിലെ രണ്ടു സ്പാനുകള്‍ ഉയരത്തിലാണ്.അത് കൊണ്ടു പാലത്തിന്റെ ഒരു വശത്തു നിന്നും വാഹനങ്ങള്‍ പാലത്തിലേക്കു പ്രവേശിയ്ക്കുന്നത്ത്തു മറുവശത്തുള്ള ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയില്ല.

ഇരുവശങ്ങളില്‍ നിന്നും രണ്ടു വാഹനങ്ങള്‍ ഒരെ സമയം പാലത്തില്‍ കയറിയാല്‍ ഒരു വാഹനം പുറകോട്ടെടുത്തെങ്കിലെ മറ്റു വാഹനങ്ങള്‍ക്കുപാലത്തിലൂടെ കടന്നുപോകാന്‍ കഴിയൂ. ഗതാഗതക്കുരുക്കും തര്‍ക്കങ്ങളുമൊക്കെയുണ്ടായാല്‍ യാത്രക്കാര്‍ വി പി തുരുത്തില്‍ കുടങ്ങി കിടക്കുന്ന സാഹചര്യമുണ്ടാകും. പാലം പണി തീരുന്നതോടെ ഈ പാലത്തിലുണ്ടാകാന്‍ സാദ്ധ്യതയുള്ള ഗതാഗത തിരക്കി നെ കുറിച്ചും പരിഹാര നടപടികളെ കുറിച്ചും അധികൃതര്‍ ചിന്തിയ്‌ക്കേണ്ടതായിരുന്നു.
സമാന്തരമായി പുതിയൊരു പാലം നിര്‍മ്മിചെങ്കിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവൂ.അതിന് സമയമെടുക്കും. താല്ക്കാലിക പരിഹാരമെന്ന നിലയില്‍ പാലത്തിന്റെ ഇരുഭാഗത്തും സിഗ നല്‍ സ്ഥാപിച്ചുഗതാഗതം നിയന്ത്രിയ്ക്കണം. പക്ഷെ അതിനാവശ്യമായ നടപടികളൊന്നും പൊതുമരാമത്തധികൃതര്‍ ഇതു് വരെ സ്വീകരിച്ചതായറിവില്ല. ചാലക്കുടി, മാള തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പറവൂര്‍ക്കുള്ള എളുപ്പവഴിയെന്ന നിലയില്‍ ഈ വഴിയിലൂടെ ഗതാഗതതിരക്ക് ഉറപ്പാണ്.












Click it and Unblock the Notifications