എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോർട്ടുകൊച്ചിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന സ്ക്കൂൾ കെട്ടിടം തകർന്നു വീണു

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: ശക്തമായ മഴയിൽ ഫോർട്ടുകൊച്ചിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന സ്ക്കൂൾ കെട്ടിടം തകർന്നു വീണു. ഫോർട്ടുകൊച്ചി ഡെൽറ്റാ സ്റ്റഡി സ്ക്കൂളിലെ ബ്രിട്ടിഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടമാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും ഓടുകൾ മാറ്റുന്ന ജോലികൾ നടക്കവെ കെട്ടിടത്തിന്റെ ഭിത്തികൾ ഇടിഞ്ഞു മേൽക്കൂര നിലംപതിക്കുകയായിരുന്നു. രണ്ടു സ്ത്രീ തൊഴിലാളികൾ അടക്കം ആറു പേർ ചേർന്ന് ഓടുകൾ ഇറക്കുന്ന ജോലികൾ ചെയ്തു വരികയായിരുന്നു. ഇവർ ചായ കുടിക്കുവാൻ മാറിയ സമയത്താണ് കെട്ടിടം തകർന്ന് വീണത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.

School colaps

നവീകരണത്തിനു ശേഷം നേഴ്സറി കുട്ടികളുടെ ക്ലാസുകൾ ആക്കി വേർതിരിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്നാണ് പറയപെടുന്നത്. സമീപത്ത് ഏഴോളം മറ്റ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്ക്കൂളിലേക്ക് വിദ്യാർത്ഥികൾ ഏറെയും വന്നു പോകുന്ന റോഡിലേക്കാണ് കെട്ടിടത്തിന്റെ തകർന്ന ഭാഗങ്ങൾ വീണത്. കാര്യമായ സുരക്ഷാ സംവിധാനം ഒരുക്കാതെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് ആരോപണമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ടിൻ ഫാക്ടറിയായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് സ്ക്കൂൾ അധികൃതർ വാങ്ങുകയായിരുന്നു.

Ernakulam
English summary
School building collapsed in Fort Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X