എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
കൊച്ചി: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (തിങ്കളാഴ്ച, നവംബര്‍ 11) അവധി. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
നേരത്തെ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളി ജില്ലാ കളക്ടര്‍ തന്നെ രംഗത്തെത്തിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ അവധിയാണ് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി എന്ന തരത്തില്‍ പ്രചരിച്ചത്.

നാളെയാണ് കായികമേളയുടെ സമാപനം. സമാപന സമ്മേളനം വൈകീട്ട് നാല് മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍, നടന്‍ വിനായകന്‍ എന്നിവരാണ് വിശിഷ്ടാതിഥികളാകുന്നത്. ലോകകായികമേളയുടെ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിച്ച കായികമേളയായിരുന്നു ഇത്തവണത്തേത്.
ഇത്തവണ ചീഫ് മിനിസ്റ്റേഴ്സ് എവര്‍റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ്, ഗള്‍ഫ് മേഖലയിലെ സൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ സവിശേഷതകളില്‍ ചിലതായിരുന്നു. സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന കലാവിരുന്നും അത്ലറ്റിക് പരേഡും ഉണ്ടായിരിക്കും.












Click it and Unblock the Notifications