എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനൊപ്പം കടലാക്രമണവും: ആകെ വലഞ്ഞ് ചെല്ലാനം നിവാസികൾ, ഇതുവരെ രോഗം ബാധിച്ചത് 192 പേർക്ക്!!

Google Oneindia Malayalam News

കൊച്ചി: കൊറോണ വ്യാപനത്തിൽ വലഞ്ഞ ചെല്ലാനത്ത് കടലാക്രമണ ഭീഷണിയും. ജനവാസ പ്രദേശത്തേക്ക് വെള്ളം കയറിയതോടെ ചെല്ലാനം വാർഡിലെ കണ്ടൽക്കടവ് ഹെൽത്ത് സെന്ററിന് സമീപത്തുള്ള കൈതവളപ്പിൽ പ്രിൻസ് ആന്റണിയുടെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് ഞായറാഴ്ച മാത്രം 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 192ലെത്തിയിട്ടുണ്ട്.

800 കടന്ന് കൊവിഡ് കേസുകള്‍; സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് രോഗം; 629 പേര്‍ക്ക് സമ്പര്‍ക്കം വഴി..!!800 കടന്ന് കൊവിഡ് കേസുകള്‍; സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് രോഗം; 629 പേര്‍ക്ക് സമ്പര്‍ക്കം വഴി..!!

ചെല്ലാനം ഹാർബറിലെ മത്സ്യതൊഴിലാളികളുടെ വീട്ടിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചക്കിടെ ചെല്ലാനത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുള്ളത്. ആദ്യം തെക്കേ ചെല്ലാനത്ത് റിപ്പോർട്ട് ചെയ്ത വൈറസ് ബാധ ചെറിയകടവ്, കണ്ണമാലി, പുത്തൻതോട് ഭാഗത്തേക്ക് കൂടി വ്യപിച്ചിച്ചിട്ടുണ്ട്.

chellanam11-

തീരപ്രദേശത്തെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ രോഗവ്യാപനം വളരെ വേഗത്തിലാണ്. രോഗവ്യാപനം വ്യാപകമായി തുടരുന്ന തെക്കേ ചെല്ലാനത്തെ 15,16, 17 വാർഡുകളിലേക്ക് മന്ത്രി വിഎസ് സുനിൽ കുമാറിന്റെ ഇടപെടലോടെ 500 പേർക്കുള്ള ഭക്ഷ്യ വിതരണം പൂർത്തിയായിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ വർധവ് ഉണ്ടാകുന്നതോടെ ഫയർഫോഴ്സ് എത്തി വീടുകൾ അണുവിമുക്തമാക്കണമെന്ന ആവശ്യവും പശ്ചിമ കൊച്ചി തീര ദേശ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഞായറാഴ്ച 90 ലധികം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Ernakulam
English summary
Sea attack in Chellanam during Coronavirus threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X