എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂനമർദ്ദം: ഫോര്‍ട്ട്കൊച്ചിയിലും ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷം

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: ന്യൂനമര്‍ദ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട്കൊച്ചിയിലും ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായി. ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കടല്‍ കര കവിഞ്ഞ് നടപ്പാതയിലുല്‍പ്പെടെ വെള്ളം കയറി. കടല്‍ ശക്തമായതോടെ കടപ്പുറത്തെത്തിയ സഞ്ചാരികളെ പൊലീസും ലൈഫ് ഗാര്‍ഡും ചേര്‍ന്ന് കടലില്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്.

സില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസിന് തീപിടിച്ചു.. മൂന്ന് ബോഗികൾ കത്തി നശിച്ചു, ആളപായമില്ലസില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസിന് തീപിടിച്ചു.. മൂന്ന് ബോഗികൾ കത്തി നശിച്ചു, ആളപായമില്ല

chellanam-1

അധികൃതരുടെ നിര്‍ദ്ദശങ്ങള്‍ പലരും പാലിക്കാത്തതും പ്രശ്നങ്ങള്‍ക്കിടയാക്കി. ചെല്ലാനത്ത് കടല്‍ക്ഷോഭത്തെതുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. വേളാങ്കണ്ണി, ബസാര്‍, കമ്പനിപ്പടി, ഗൊണ്ടുപറമ്പ് തുടങ്ങിയിടങ്ങളിലാണ് വെള്ളം കയറിയത്. ജിയോ ട്യൂബിന് മണലെടുത്തതിനാല്‍ വെള്ളം റോഡിലേക്കൊഴുകിയില്ല. വീടുകളില്‍ വെള്ളം കയറിയിട്ടും അധികൃതരാരും തന്നെയെത്താഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Ernakulam
English summary
Sea attack in Fort Kochin and Chellanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X