മകനെയും ഭാര്യാ മാതാവിനെയും ചുട്ടെരിച്ചത്; വില്ലനായത് ഭർത്താവിന്റെ സംശയരോഗം!
കളമശേരി / കൊച്ചി: ഭാര്യയെയും ഒന്നര വയസുള്ള മകനെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വില്ലനായതു ഭർത്താവിന്റെ സംശയരോഗവും അമിത മദ്യപാനവും. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുള്ളതായി സംശയമുണ്ടെന്നു സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തതോടെയാണ് ദാരുണ സംഭവത്തിനു പിന്നിലെ ചുരുളഴിഞ്ഞത്. കളമശേരി കുസാറ്റിന് സമീപം എട്ടുകാലിമൂല പൊട്ടച്ചാൽ നഗറിൽ വാടകയ്ക്കു താമസിക്കുന്ന ഹോട്ടൽ തൊഴിലാളി സിജിയാണു ഭാര്യ ബിന്ദു, ഒന്നര വയസുള്ള മകൻ ശ്രീഹരി, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ തീ കൊളുത്തിയ ശേഷം തൂങ്ങിയത്.

രാത്രി വഴക്കുണ്ടായി, തീ കൊളുത്തിയത് മദ്യപിച്ച ശേഷം
രാത്രി വീട്ടിൽ വഴക്കുണ്ടായതായി ആനന്ദവല്ലിയുടെ മൊഴിയിലുണ്ട്. അമിത മദ്യപാനിയായ സിജി വീട്ടു ചെലവിന് ഒന്നും കൊടുത്തിരുന്നില്ല. അടുത്ത ദിവസം മകനുമായി സഹോദരൻ രതീഷിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഇനിയങ്ങോട്ട് മകനും അമ്മയ്ക്കുമൊപ്പം അവിടെ താമസിക്കുകയാണെന്നും ബിന്ദു പറഞ്ഞതാണു വഴക്കിനു കാരണമായത്. ബിന്ദുവിന്റെ ആവശ്യം സിജി അംഗീകരിച്ചില്ല.

വീടിന് പിന്നിലിരുന്ന് മദ്യപാനം
വഴക്കിനു ശേഷം വീടിനു പിന്നിലിരുന്ന സിജി വീണ്ടും മദ്യപിച്ചു. ഇതിനിടെ ബിന്ദു കുട്ടിയ്ക്കൊപ്പം തറയിൽ പായ വിരിച്ച് ഉറങ്ങാൻ കിടന്നു. ആനന്ദവല്ലി മറ്റൊരു മുറിയിലാണു കിടത്തം. മദ്യപിച്ചു ലെക്കുകെട്ട സിജി അർധരാത്രിയോടെ വീട്ടിലുണ്ടായിരുന്ന ഡീസൽ ഭാര്യയുടെയും മകന്റെയും ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഗ്യാസും സ്റ്റൗവും ഇല്ലാത്ത വീട്ടിൽ വിറക് ഉപയോഗിച്ചായിരുന്നു പാചകം. വിറക് പെട്ടെന്നു കത്താൻ വേണ്ടി ഡീസൽ കരുതിയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് ആനന്ദവല്ലിയെ തീ കൊളുത്തിയത്. അതേ മദ്യലഹരിയിൽ തൂങ്ങിമരിക്കുകയും ചെയ്തു.
വീടിന് പിന്നിലിരുന്നു മദ്യപിച്ചതിനുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾ പലപ്പോഴായി ഡയറിയിലും മറ്റുമായി എഴുതിയ ആത്മഹത്യാ കുറിപ്പാണ് പൊലീസിന് ലഭിച്ചത്. ഇതിലാണ് ഭാര്യയെ സംശയമുണ്ടെന്നു വ്യക്തമാക്കുന്നത്.

സിജിയുടേത് രണ്ടാം വിവാഹം
ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന സിജി അടുത്തിടെ കെട്ടിട നിർമാണ ജോലികൾക്കു പോയിരുന്നു. ചേർത്തല സ്വദേശിയായ ഇയാൾക്കു നാട്ടിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. മൂത്ത പെൺകുട്ടി പ്ലസ് ടു വിദ്യാർഥിനിയാണ്. നാലു വർഷം മുൻപു വീടുവിട്ടിറങ്ങിയ സിജിയെക്കുറിച്ചു വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇയാളെ കാണാനില്ലെന്നു ഭാര്യയും ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. വിവരമറിഞ്ഞു ചേർത്തലയിൽ നിന്നും സിജിയുടെ പിതാവ് പ്രഭാകരനും ബന്ധുക്കളും കളമശേരിയിൽ എത്തിയിരുന്നു. മൃതദേഹം ചേർത്തലയിലെ കുടുംബ വീട്ടിലേക്കാണ് കൊണ്ടു പോയത്.

ഉപജീവന മാര്‍ഗ്ഗം പുള്ളുവന്‍ പാട്ട്
ക്ഷേത്രങ്ങളിലും വീടുകളിലുമൊക്കെ പുള്ളുവൻപാട്ട് നടത്തി ഉപജീവനം നടത്തുന്ന കുടുംബമായിരുന്നു ബിന്ദുവിന്റേത്. പട്ടിമറ്റം ചെങ്ങരയിലെ കീച്ചേരിച്ചാലിൽ കുടുംബാംഗമാണ് ആനന്ദവല്ലിയും ബിന്ദുവും. പുള്ളുവൻ പാട്ടിനെത്തിയ ബിന്ദുവിനെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോഴാണ് സിജി പരിചയപ്പെടുന്നതും ഒരുമിച്ചു താമസം തുടങ്ങിയതും. മൂന്നര വർഷമായി അമ്മയും മകളുമായി തങ്ങൾക്കു ബന്ധമില്ലെന്നു പട്ടിമറ്റത്തു നിന്ന് കളമശേരിയിലെത്തിയ ബന്ധുക്കൾ പറഞ്ഞു. സഹോദരൻ രതീഷ് ചേർത്തലയിലാണ് താമസം. ബിന്ദുവിന്റെയും മകന്റെയും ആനന്ദവല്ലിയുടേയും മൃതദേഹങ്ങൾ ബിന്ദുവിന്റെ സഹോദരൻ രതീഷ് ഏറ്റുവാങ്ങി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications