• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മ​ക​നെ​യും ഭാ​ര്യാ മാ​താ​വി​നെ​യും ചുട്ടെരിച്ചത്; വി​ല്ല​നാ​യ​ത് ഭ​ർ​ത്താ​വി​ന്‍റെ സം​ശ​യ​രോ​ഗം!

  • By Desk

ക​ള​മ​ശേ​രി‍ / കൊ​ച്ചി:‌ ഭാ​ര്യ​യെ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നെ​യും ഭാ​ര്യാ മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വി​ല്ല​നാ​യ​തു ഭ​ർ​ത്താ​വി​ന്‍റെ സം​ശ​യ​രോ​ഗ​വും അ​മി​ത മ​ദ്യ​പാ​ന​വും. ഭാ​ര്യ​യ്ക്കു മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യി സം​ശ​യ​മു​ണ്ടെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ട്ടി​ൽ നി​ന്നു പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വ​ത്തി​നു പി​ന്നി​ലെ ചു​രു​ള​ഴി​ഞ്ഞ​ത്. ക​ള​മ​ശേ​രി കു​സാ​റ്റി​ന് സ​മീ​പം എ​ട്ടു​കാ​ലി​മൂ​ല പൊ​ട്ട​ച്ചാ​ൽ ന​ഗ​റി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി സി​ജി​യാ​ണു ഭാ​ര്യ ബി​ന്ദു, ഒ​ന്ന​ര വ‍യ​സു​ള്ള മ​ക​ൻ ശ്രീ​ഹ​രി, ഭാ​ര്യാ മാ​താ​വ് ആ​ന​ന്ദ​വ​ല്ലി എ​ന്നി​വ​രെ തീ ​കൊ​ളു​ത്തി​യ ശേ​ഷം തൂ​ങ്ങി‍യ​ത്.

വോട്ടെടുപ്പിനിടെ ബംഗാളിൽ അക്രമം, പോളിംഗ് ബൂത്തിന് നേരെ ബോംബേറ്, ബിജെപി സ്ഥാനാർത്ഥിക്ക് പരുക്ക്

 രാ​ത്രി വ​ഴ​ക്കു​ണ്ടാ​യി, തീ ​കൊ​ളു​ത്തി​യ​ത് മ​ദ്യ​പി​ച്ച ശേ​ഷം

രാ​ത്രി വ​ഴ​ക്കു​ണ്ടാ​യി, തീ ​കൊ​ളു​ത്തി​യ​ത് മ​ദ്യ​പി​ച്ച ശേ​ഷം

രാ​ത്രി വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി ആ​ന​ന്ദ​വ​ല്ലി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. അ​മി​ത മ​ദ്യ​പാ​നി​യാ​യ സി​ജി വീ​ട്ടു ചെ​ല​വി​ന് ഒ​ന്നും കൊ​ടു​ത്തി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം മ​ക​നു​മാ​യി സ​ഹോ​ദ​ര​ൻ ര​തീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ഇ​നി​യ​ങ്ങോ​ട്ട് മ​ക​നും അ​മ്മ​യ്ക്കു​മൊ​പ്പം അ​വി​ടെ താ​മ​സി​ക്കു​ക​യാ​ണെ​ന്നും ബി​ന്ദു പ​റ​ഞ്ഞ​താ​ണു വ​ഴ​ക്കി​നു കാ​ര​ണ​മാ​യ​ത്. ബി​ന്ദു​വി​ന്‍റെ ആ​വ​ശ്യം സി​ജി അം​ഗീ​ക​രി​ച്ചി​ല്ല.

 വീടിന് പിന്നിലിരുന്ന് മദ്യപാനം

വീടിന് പിന്നിലിരുന്ന് മദ്യപാനം

വ​ഴ​ക്കി​നു ശേ​ഷം വീ​ടി​നു പി​ന്നി​ലി​രു​ന്ന സി​ജി വീ​ണ്ടും മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ ബി​ന്ദു കു​ട്ടി​യ്ക്കൊ​പ്പം ത​റ​യി​ൽ പാ​യ വി​രി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്നു. ആ​ന​ന്ദ​വ​ല്ലി മ​റ്റൊ​രു മു​റി​യി​ലാ​ണു കി​ട​ത്തം. മ​ദ്യ​പി​ച്ചു ലെ​ക്കു​കെ​ട്ട സി​ജി അ​ർ​ധ​രാ​ത്രി​യോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഡീ​സ​ൽ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ദേ​ഹ​ത്ത് ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗ്യാ​സും സ്റ്റൗ​വും ഇ​ല്ലാ​ത്ത വീ​ട്ടി​ൽ വി​റ​ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പാ​ച​കം. വി​റ​ക് പെ​ട്ടെ​ന്നു ക​ത്താ​ൻ വേ​ണ്ടി ഡീ​സ​ൽ ക​രു​തി​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​ന്ദ​വ​ല്ലി​യെ തീ ​കൊ​ളു​ത്തി​യ​ത്. അ​തേ മ​ദ്യ​ല​ഹ​രി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യും ചെ​യ്തു.

വീ​ടി​ന് പി​ന്നി​ലി​രു​ന്നു മ​ദ്യ​പി​ച്ച​തി​നു​ള്ള തെ​ളി​വു​ക​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ പ​ല​പ്പോ​ഴാ​യി ഡ​യ​റി​യി​ലും മ​റ്റു​മാ​യി എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ലാ​ണ് ഭാ​ര്യ​യെ സം​ശ​യ​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 സി​ജി​യു​ടേ​ത് ര​ണ്ടാം വി​വാ​ഹം

സി​ജി​യു​ടേ​ത് ര​ണ്ടാം വി​വാ​ഹം

ഹോ​ട്ട​ലു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സി​ജി അ​ടു​ത്തി​ടെ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കു പോ​യി​രു​ന്നു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ​ക്കു നാ​ട്ടി​ൽ ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. മൂ​ത്ത പെ​ൺ​കു​ട്ടി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. നാ​ലു വ​ർ​ഷം മു​ൻ​പു വീ​ടു​വി​ട്ടി​റ​ങ്ങി​യ സി​ജി​യെ​ക്കു​റി​ച്ചു വീ​ട്ടു​കാ​ർ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്നു ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു ചേ​ർ​ത്ത​ല​യി​ൽ നി​ന്നും സി​ജി​യു​ടെ പി​താ​വ് പ്ര​ഭാ​ക​ര​നും ബ​ന്ധു​ക്ക​ളും ക​ള​മ​ശേ​രി​യി​ൽ എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല​യി​ലെ കു​ടും​ബ വീ​ട്ടി​ലേ​ക്കാ​ണ് കൊ​ണ്ടു പോ​യ​ത്.

 ഉപജീവന മാര്‍ഗ്ഗം പുള്ളുവന്‍ പാട്ട്

ഉപജീവന മാര്‍ഗ്ഗം പുള്ളുവന്‍ പാട്ട്

ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മൊ​ക്കെ പു​ള്ളു​വ​ൻ​പാ​ട്ട് ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​മാ​യി​രു​ന്നു ബി​ന്ദു​വി​ന്‍റേ​ത്. പ​ട്ടി​മ​റ്റം ചെ​ങ്ങ​ര​യി​ലെ കീ​ച്ചേ​രി​ച്ചാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് ആ​ന​ന്ദ​വ​ല്ലി​യും ബി​ന്ദു​വും. പു​ള്ളു​വ​ൻ പാ​ട്ടി​നെ​ത്തി​യ ബി​ന്ദു​വി​നെ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് സി​ജി പ​രി​ച​യ​പ്പെ​ടു​ന്ന​തും ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​യ​തും. മൂ​ന്ന​ര വ​ർ​ഷ​മാ​യി അ​മ്മ​യും മ​ക​ളു​മാ​യി ത​ങ്ങ​ൾ​ക്കു ‌ബ​ന്ധ​മി​ല്ലെ​ന്നു പ​ട്ടി​മ​റ്റ​ത്തു നി​ന്ന് ക​ള​മ​ശേ​രി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ​ഹോ​ദ​ര​ൻ ര​തീ​ഷ് ചേ​ർ​ത്ത​ല​യി​ലാ​ണ് താ​മ​സം. ബി​ന്ദു​വി​ന്‍റെ​യും മ​ക​ന്‍റെ​യും ആ​ന​ന്ദ​വ​ല്ലി​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ര​തീ​ഷ് ഏ​റ്റു​വാ​ങ്ങി.

Ernakulam

English summary
Secret behind son and mother in law murder case in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X