എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിറവം; കള്ള് ചെത്തുമേഖലയെ സംരക്ഷിക്കും

  • By Desk
Google Oneindia Malayalam News

പിറവം: കേരളത്തിൽ കള്ളുചെത്ത് വ്യവസായം ഉൾപ്പെടെ എല്ലാ പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് കേരള സംസ്ഥാന കള്ളുചെത്തുവ്യവസായ തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി കൃഷ്ണൻ.എന്നാൽ പരമ്പരാഗത വ്യവസായങ്ങളെ തകർക്കുന്ന നിലപാടുകൾ കേന്ദ്രത്തിലെ ബിജെപി സർക്കാരും കോൺഗ്രസും കാലങ്ങളായി സ്വീകരിച്ചിട്ടുള്ളത്.1969ൽ ഇഎംഎസ് സർക്കാർ ആവിഷ്കരിച്ച ചെത്തുതൊഴിലാളി ക്ഷേമനിധിവഴി 97ലെ നായനാർ സർക്കാർ പെൻഷൻ നൽകി.

ഇപ്പോൾ പിണറായി സർക്കാർ പെൻഷൻ തുക വർധിപ്പിച്ചും നൽകി എന്നും അദ്ദേഹം പറഞ്ഞു.പാമ്പാക്കുട അരീക്കലിൽ പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു നിർമിച്ച ഷോപിംഗ് കോംപ്ലക്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി കൃഷ്ണൻ.പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് കെ എം ബിജു അധ്യക്ഷനായി.

news

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ലാ കോർഡിനേഷൻ കൺവീനർ പി എൻ സീനുലാൽ,സിപിഐ എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്,തിരുമാറാടി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ എൻ വിജയൻ,പമ്പാക്കുട പഞ്ചായത്ത്‌ പ്രസിഡന്റ് സുഷമ മാധവൻ,സിപിഐ എം ലോക്കൽ സെക്രട്ടറി എം എൻ കേശവൻ,സി എം വാസു,പഞ്ചായത്ത്‌ അംഗങ്ങളായ റീജമോൾ ജോബി,അമ്മിണി ജോർജ്,യൂണിയൻ സെക്രട്ടറി എ ഡി ഗോപി,സി കെ പ്രകാശ്,ശശി രാജപ്പൻ എന്നിവർ സംസാരിച്ചു.

Ernakulam
English summary
Securing toddy tapping areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X