Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ജീവനക്കാരൻ വെടിയേറ്റ് മരിച്ചനിലയില്‍

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ഉത്തര്‍ പ്രദേശ് സ്വദേശി തുഷാര്‍ അത്രിയെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനയിലേക്ക് മാറ്റിയിരിക്കുകയാണ്.

kochi

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

സംഭവത്തെ തുടര്‍ന്ന് നാവികസേന പ്രത്യേക അന്വേഷണത്തിന് ഉചത്തരവിട്ടിട്ടുണ്ട്. 12 മണി മുതല്‍ രണ്ട് മണിവരെയുള്ള ഡ്യൂട്ടിയിലായിരുന്നു തുഷാറിന് ഉണ്ടായിരുന്നത്. ഇതിനിടെ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സുരക്ഷ പോസ്റ്റുകളിലെത്തി ബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു.

ഇങ്ങനെ ബാറ്ററി മാറ്റാന്‍ എത്തിയ ഉദ്യോഗസ്ഥനാണ് തുഷാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഉപയോഗിച്ചിരുന്നു എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇരുന്ന ശേഷം തലയിലേക്ക് തോക്ക് ചേര്‍ത്ത് പിടിച്ച് വെടിവയ്ക്കുകയായിരുന്നു.

19കാരനായ തുഷാര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കൊച്ചി നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുകയാണ്. ഇയാളുടെ മാതവിന് ഗുരുതരമായ അസുഖമുണ്ടായിരുന്നെന്നാണ് അവിടെ തന്നെ ജോലി ചെയ്യുന്ന ബന്ധു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്.

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+