എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിവില്‍സ്റ്റേഷന്‍ കുറ്റിക്കാട്ടില്‍ തള്ളിയ വാഹനങ്ങള്‍ക്ക് ശാപമോക്ഷം

Google Oneindia Malayalam News

കാക്കനാട്: റവന്യു വകുപ്പ് കുറ്റിക്കാട്ടില്‍ തള്ളിയ ഔദ്യോഗിക വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായി. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പെതുത്ത് നശിച്ചപ്പോഴാണ് വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി പരിശോധിപ്പോള്‍ ലേലത്തില്‍ വില്‍ക്കാന്‍ കൊള്ളാവുന്ന ഒരെണ്ണം പോലും കണ്ടെത്താനായില്ല. കുറ്റിക്കാട്ടില്‍ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ് വാഹനങ്ങളെല്ലാം.

അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള അംബാസിഡര്‍ കാറുകളും ജീപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ഭരണകൂടം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തുരുമ്പെടുത്ത് അസ്ഥിപഞ്ചരമായ വാഹനങ്ങളാണ് കുട്ടിക്കാട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത്. റെവന്യു വകുപ്പ് പത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്നോടിയായാണ് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സംശയം. കെട്ടിക്കിടക്കിടക്കുന്ന കോടികളുടെ റിവര്‍മാനേജ്മെന്റ് ഫണ്ട് വക മാറ്റി വിനിയോഗിച്ചാണ് പത്ത് ബൊലീറോ ജീപ്പുകള്‍ രണ്ട് വര്‍ഷം വാങ്ങിയത്.

news

ജില്ലയില്‍ പുഴ സംരക്ഷണത്തിനായി വിനിയോഗിക്കാതെ കെട്ടിക്കിടന്നിരുന്ന റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങാന്‍ മാത്രം ഒരു കോടിയില്‍പ്പരം രൂപ റെവന്യു വകുപ്പ് വകമാറ്റിയതായി അന്ന് അരോപണം ഉയര്‍്ന്നിരുന്നു. പുഴ സംക്ഷണത്തിനായി ജില്ലയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെയാണ് 22 കോടിയുടെ റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങാന്‍ തുക വകമാറ്റുകയത്. പുഴ സംക്ഷണത്തിന് താലൂക്ക്,ജില്ല തലത്തില്‍ വാഹനങ്ങള്‍ വേണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാറില്‍ നിന്ന് അനുവാദം വാങ്ങുകയായിരുന്നു. വാഹനങ്ങള്‍ വാങ്ങാന്‍ ധന വകുപ്പിന്റെ അനു മതി ലഭിക്കില്ലെന്ന സാഹചര്യം മറികടക്കാന്‍ റിവര്‍മാനേജ്മെന്റ് ഫണ്ട് വകമാറ്റുകയായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അതുവരെ റെവന്യു വകുപ്പില്‍ ഓടിക്കൊണ്ടിരുന്ന അംബാസിഡര്‍ കാറുകളും ജീപ്പുകളും സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കുറ്റിക്കാട്ടിലേക്ക് തള്ളുകയായിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പരേഡ് ഗ്രണ്ടിന് സമീപം പൊലിസും വാഹനവകുപ്പും പിടിച്ചെടുത്ത സ്വകാര്യ വാഹനങ്ങളുടെ കൂട്ടത്തിലാണ് ഔദ്യോഗിക വാഹനങ്ങളും തള്ളിയിരിക്കുന്നത്.

സാധാരണഗതിയില്‍ ഒരു ലക്ഷത്തിലേറെ രുപ മെയിന്റനന്‍സ് ചെലവ് വരുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കുക. മെയിന്റനന്‍സ് നടത്തിയാലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പൊതുമാരമത്ത് സാക്ഷ്യ പ്പെടുത്തണം. എന്നാല്‍ സിവില്‍ സ്റ്റേഷനില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന പോലും നടത്തി യിട്ടില്ലെന്നാണ് സൂചന. ഉപക്ഷിച്ച വാഹനങ്ങളേക്കാള്‍ പഴക്കമുള്ള വാഹനങ്ങള്‍ സിവില്‍ സ്റ്റേഷനിലെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഇപ്പോഴും സര്‍വീസ് നടത്തുമ്പോഴാണ് താരതമ്യേനെ പഴക്കമില്ലാത്ത വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കുറ്റിക്കാട്ടിലും താലൂക്ക് ഓഫിസുകളിലും ഉപേക്ഷിക്കുകയായിരുന്നു.

സരിതാ നായരുടെ ബലാത്സംഗ പരാതി; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് സരിതാ നായരുടെ ബലാത്സംഗ പരാതി; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

കെ.എല്‍ 7 ബി.പി 5236, കെ.എല്‍ 7 എഡബ്ളിയു 5905, കെ.എല്‍ 1 എ ക്യു 7392, കെ.എല്‍7 എകെ 8757, കെ.എല്‍ 7 എഡബ്ളിയു 5968, കെഎല്‍ 1 എഎസ് 9848, കെഎല്‍ 7 ബിബി 999, കെ.എല്‍ 7 എഎം 6271, കെഎല്‍ 7 എഎം 909 തുടങ്ങിയ പത്തൊമ്പതില്‍പ്പരം വാഹന ങ്ങളാണ് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നത്.

Ernakulam
English summary
Seized vehicles are given for auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X