പേരണ്ടൂര്‍ കനാലില്‍ കക്കൂസ് മാലിന്യം
കൊച്ചി: പേരണ്ടൂര്‍ കനാലില്‍ കക്കൂസ് മാലിന്യം അടക്കമുള്ള തള്ളുന്നത് പതിവായതോടെ സമീപവാസികള്‍ ദുരിതത്തിലായി. പേരണ്ടൂര്‍ കനാല്‍ ശുചീകരണം അടിന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവും ജില്ലാ കളക്ടറുടെ നിര്‍ദേശവും നിലനില്‍ക്കെയാണ് വന്‍കിട സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ നിന്ന് ഒരു തടസവുമില്ലാതെ ഇപ്പോഴും കനാലില്‍ കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കലൂര്‍ എസ്.ആര്.എം റോഡ് തോട്ടത്തുംപടി പള്ളിക്ക് പിറകിലായി ഒഴുകുന്ന കനാലില്‍ കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം നിക്ഷേപിച്ചത് സമീപവാസികളെ ദുരിതത്തിലാക്കി. അസഹ്യമായ ദുര്‍ഗന്ധം കാരണം കനാലിന് സമീപത്ത് താമസിക്കുന്നവര്‍ക്ക്് ഭക്ഷണം പോലും കഴിക്കാനോ പാചകം ചെയ്യാനോ പറ്റാത്ത സ്ഥിതിയായി. ഇവിടെ പല വീടുകളുടെയും അടുക്കള കനാലിനോട് ചേര്‍ന്നാണുള്ളത്. അമ്പതിലേറെ കുടുംബങ്ങള്‍ കനാലിന് ഇരുവശത്തുമായി താമസിക്കുന്നുണ്ട്.
കനാലിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് ഈ ഭാഗങ്ങളിലെല്ലാം മാലിന്യങ്ങള്‍ കെട്ടികിടക്കുകയാണ്. പേരിന് മാത്രമാണ് ഇവിടെ ശുചീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കക്കൂസ് മാലിന്യം നിക്ഷേപിച്ചതിന് പിന്നാലെ സമീപവാസികള്‍ കോര്പറേഷന് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ബ്ലീച്ചിങ് പൗഡര്‍ ഇട്ട് നടപടികള്‍ ഒതുക്കുകയായിരുന്നു. ഈ ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. നായ അടക്കമുള്ള വളര്‍ത്തു ജന്തുക്കളുടെ ശവശരീരവും കനാനിലാണ് നിക്ഷേപിക്കുന്നത്. കലൂരിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്നടക്കം സമീപത്തെ ഫഌറ്റുകളില്‍ നിന്നും മറ്റും കക്കൂസ് മാലിന്യം കനാലിലാണ് ഒഴുക്കുന്നതെന്നും ആരോപണമുണ്ട്.

ഇതേ കുറിച്ച് കോര്‍പറേഷന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് അവര്‍ പറയുന്നു. സ്വന്തമായി മാലിന്യപ്ലാന്റില്ലാത്ത പല സ്ഥാപനങ്ങളും പേരണ്ടൂര്‍ കനാലിലേക്ക് പൈപ്പ് സ്ഥാപിച്ച് ഇതുവഴിയാണ് മാലിന്യം ഒഴുക്കുന്നത്. കനാലിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന ഖരമാലിന്യങ്ങളും ഇങ്ങനെ തന്നെയാണ് ഒഴുക്കി വിടുന്നത്. ഇറച്ചിയുടെ അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും എല്ലാം ചാക്കുകളിലും അല്ലാതെയും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. എല്ലാ വര്‍ഷവും മഴക്കാലത്തിന് മുമ്പ് കനാല്‍ ശുചീകരിക്കാന്‍ നിര്ദേശമുണ്ടാവുമെങ്കിലും കാര്യക്ഷമമായ നവീകരണം നടക്കാറില്ല. കഴിഞ്ഞ വര്‍ഷം വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് അടക്കമുള്ള ഇടപെട്ടിരുന്നെങ്കിലും ഇപ്പോഴും കനാല്‍ മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല. മാസങ്ങളായി ദുര്‍ഗന്ധം സഹിച്ച പേരണ്ടൂര്‍ കാനാലിന് സമീപം താമസിക്കുന്നവരുടെ ദുരിതം നേരിട്ട് ബോധ്യപ്പെട്ടായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കമ്മീഷന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മഴക്കാലമായതിനാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമോയെന്ന ആശങ്കയാണ് ഇവിടത്തെ താമസക്കാര്‍ക്ക്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications