Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഏഴ് പേർക്ക് കൊറോണ വൈറസ്: 16 പേർ ഇന്ന് ആശുപത്രിവിട്ടു, രോഗികളുടെ എണ്ണം കുറയുന്നു!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 36 കാരനായ ചൂർണിക്കര സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 40കാരനായ ആലങ്ങാട് സ്വദേശി, ജൂൺ 18 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 46 കാരനായ കാഞ്ഞൂർ സ്വദേശി എന്നിവർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ 14 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 33 കാരനായ മഞ്ഞപ്ര സ്വദേശി, ജൂൺ 18 നു റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, ട്രെയിനിൽ മുംബൈയിൽ നിന്ന് ജൂൺ 22 ന് കൊച്ചിയിലെത്തിയ 29 കാരനായ ഫോർട്ട് കൊച്ചി സ്വദേശി, ജൂൺ 13നു വിമാനത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 27 കാരിയായ ആലങ്ങാട് സ്വദേശിനി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

corona15-15

ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 20 കാരനായ തൃശൂർ സ്വദേശിയുടെ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്. ഇതിൽ നിലവിൽ 7 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന 4 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 28 കാരനായ കോട്ടയം സ്വദേശി ഇന്ന് രോഗമുക്തി നേടി. ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളും രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്ന് 1061 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 783 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13651 ആണ്. ഇതിൽ 11895 പേർ വീടുകളിലും, 584 പേർ കോവിഡ് കെയർ സെന്ററുകളിലും 1172 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 215 ആണ്.

നിലവിൽ ജില്ലയിലെ ആശുപത്രികളിലായി 173 പേരാണ് കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 169 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 198 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 229 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 304 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+