എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ഏഴ് പേർക്ക് വൈറസ് ബാധ: രോഗികളുടെ എണ്ണത്തിൽ വർധന, ചെന്നൈ- അഹമ്മദാബാദ് സ്വദേശികൾക്ക് രോഗം

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 31 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂൺ 1ന്‌ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശിക്കും, ജൂൺ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ചെന്നൈ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 31 ന് നൈജീരിയ- കൊച്ചി വിമാനത്തി ലെത്തിയ 40 വയസ്സുള്ള അഹമ്മദാബാദ് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും, 51 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ഇടുക്കിയില്‍ 16 വയസുകാരിക്ക് കൊവിഡ്, ഇന്ന് ജില്ലയില്‍ രണ്ട് കേസുകള്‍, ആകെ ചികിത്സയിലുള്ളത് 25 രോഗികൾഇടുക്കിയില്‍ 16 വയസുകാരിക്ക് കൊവിഡ്, ഇന്ന് ജില്ലയില്‍ രണ്ട് കേസുകള്‍, ആകെ ചികിത്സയിലുള്ളത് 25 രോഗികൾ

ജൂൺ 8 ന് മുംബൈയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ 21 വയസ്സുകാരിയായ കടവന്ത്ര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ കൂടെയെത്തിയ അടുത്ത ബന്ധുക്കളായ 2 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇവർ 3 പേരും മുബൈയിൽ നിന്നും ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് വന്നവരാണ്.

 corona-ward-

ഇത് കൂടാതെ ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാനമാർഗമെത്തിയ 39 വയസ്സുള്ള കണ്ണൂർ സ്വദേശിയും, ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ 23 വയസ്സുള്ള പാലക്കാട് സ്വദേശിനിയും , ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച മെയ് 30 ന് അബുദാബി കൊച്ചി വിമാനത്തിലെ ത്തിയ 28 വയസ്സുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിൽസയിലുണ്ട്. മെയ് 30ന് രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള തൃശ്ശൂർ സ്വദേശിയും, ജൂൺ 5ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിയും, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗമുക്തി നേടി.

ഇന്ന് 885 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 775 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11656 ആണ്. ഇതിൽ 9788 പേർ വീടുകളിലും, 637 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1231 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 23 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 123 ആണ്.

Recommended Video

cmsvideo
12-06-2020, സിറ്റി റൗണ്ടപ്പ്; കൊച്ചി കപ്പൽശാലയിൽ മോഷണം നടത്തിയ പ്രതികളെ റിമാൻഡ് ചെയ്തു; കൂടുതൽ വാർത്തകൾ....

ജില്ലയിലെ ആശുപത്രികളിൽ 70 കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 66 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരുമാണ് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയിൽ നിന്നും 210 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 179 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 348 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

 കോട്ടയത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ്: രണ്ട് പേർക്ക് രോഗമുക്തി, ഒരാൾ വിദേശത്ത് നിന്നെത്തിയത്!! കോട്ടയത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ്: രണ്ട് പേർക്ക് രോഗമുക്തി, ഒരാൾ വിദേശത്ത് നിന്നെത്തിയത്!!

മലപ്പുറത്തിന് ആശ്വാസം; ഇന്ന് കൊറോണ മൂന്ന് പേര്‍ക്ക് മാത്രം, സമ്പര്‍ക്കം വഴി ഒരാള്‍ക്ക് രോഗംമലപ്പുറത്തിന് ആശ്വാസം; ഇന്ന് കൊറോണ മൂന്ന് പേര്‍ക്ക് മാത്രം, സമ്പര്‍ക്കം വഴി ഒരാള്‍ക്ക് രോഗം

Ernakulam
English summary
Seven Coronavirus cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X