എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 500 കടന്ന് കൊവിഡ് ബാധിതർ, സമ്പർക്കവ്യാപനം രൂക്ഷം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകനായ ഡൽഹി സ്വദേശി (29), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകയായ കോട്ടയം സ്വദേശിനി (27), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ മഞ്ഞപ്ര സ്വദേശി(46), കോലഞ്ചേരി സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പട്ടിമറ്റം സ്വദേശിനി(36)ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വോട്ട് ഇടാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല, കടുത്ത വിമർശനം ഉയർത്തി തോമസ് ഐസക്വോട്ട് ഇടാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല, കടുത്ത വിമർശനം ഉയർത്തി തോമസ് ഐസക്

കോലഞ്ചേരി സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മുളന്തുരുത്തി സ്വദേശിനി (37), കോലഞ്ചേരി സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ രാമ മംഗലം സ്വദേശിനി (50) മൂക്കന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ആരോഗ്യ പ്രവർത്തകനായ കറുകുറ്റി സ്വദേശി(43) എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 21 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും അധികം കേസുകളുള്ളത് ഇന്നാണ്. 537 പേർക്കാണ് ഇന്ന് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ 516 പേർക്കും സമ്പർക്കം മുഖേനയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

 corona1-15831728

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കേരളത്തിൽ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗം ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.

Ernakulam
English summary
Seven Coronavirus positive cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X