എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഫിറോസിനെതിരെ മാത്രമല്ല, ശൈലജയ്ക്കും ശ്രീമതിക്കും എതിരേയും അന്വേഷണം വേണമെന്നാണ് പരാതി'

Google Oneindia Malayalam News

എറണാകുളം: സോഷ്യൽ മീഡിയ ചാരിറ്റി വിഷയത്തിൽ ഫിറോസ് കുന്നുംപറമ്പില്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് കൊടുത്തുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിവൈ ഷാജഹാന്‍. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തില്‍ ഹാവാല, കുഴൽപണമിടപാടുമായി ഇതിനു വല്ലബന്ധമുണ്ടെങ്കിൽ വർഷയുടെയും അമ്മയുടെയും പേരിൽ ഉള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഈ അന്വേഷണം സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകരിൽ മാത്രം ഒതുക്കാതെ പരാതിക്കാരി വ്യക്തമാക്കിയത് പോലെ ഈ പൈസ സമഹാരിച്ചു നൽകിയ ആരോഗ്യമന്ത്രിക്കെതിരെയും മുൻ എപിം ക്കെതിരെയും അന്വേഷണം നടത്തണമെന്നും അവശ്യപെട്ടാണ് ഞാൻ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആദ്യ ഘട്ടത്തിൽ

ആദ്യ ഘട്ടത്തിൽ

കഴിഞ്ഞ ദിവസം നടന്ന സോഷ്യൽ മീഡിയ ചാരിറ്റി വിഷയത്തിൽ ഞാൻ ഇന്നലെ കേസ് അന്വേഷിക്കുന്ന ഡിസിപി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. ക്രൈം നമ്പർ -540/2020 ചേരാനെലൂർ സ്റ്റേഷൻനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലേക്കുള്ള അന്വേഷണം മറ്റുതലങ്ങളിലേക്കും ഉന്നതബന്ധങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് എന്നും പരാതിക്കാരി വർഷയുടെ ആവശ്യപ്രകാരം അവരുടെ അമ്മയുടെ ചികിത്സയുമായി ബന്ധപെട്ടു ഏകദേശം 60ലക്ഷം രൂപയോളം ആദ്യ ഘട്ടത്തിൽ ലഭിച്ചു.

ഇതേ അക്കൗണ്ടിൽ

ഇതേ അക്കൗണ്ടിൽ

അതിനു ശേഷം മറ്റൊരു വീഡിയോയിൽ അവശ്യ ത്തിനു പണം ലഭിച്ചു എന്നും അക്കൗണ്ടിലേക്കുള്ള പണനിക്ഷേപം നിർത്തിവയ്ക്കണമെന്നും ആവശ്യപെടുകയും ചെയ്തതാണ്. ഇതിനു ശേഷം ഒരു ട്രസ്റ്റ്‌ മുഖേന ഒറ്റതവണ നിക്ഷേപമായി 60 ലക്ഷത്തോളം രൂപ പരാതിക്കാരിയുടെ ഇതേ അക്കൗണ്ടിൽ വന്നിട്ടുള്ളതാണ്.

ആരോപണങ്ങൾ

ആരോപണങ്ങൾ

ഈ തുക പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സോഷ്യൽ മീഡിയ ചാരിറ്റി കോർഡിനേറ്റെസ് ആയ ഫിറോസ് കുന്നുംപറമ്പിൽ, സാജൻ കേച്ചേരി, ഷെഹീൻ കെ മൊയ്‌ദീൻ, പിഎംഎ സലാം എന്നിവർക്കെതിരെ പരാതിക്കാരി മറ്റു ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് മേൽ പറഞ്ഞ പരാതി നൽകിയിട്ടുള്ളത്.

പരാതിക്കാരിയുടെ ഭാഷ്യo

പരാതിക്കാരിയുടെ ഭാഷ്യo

പരാതിക്കാരി മറ്റൊരു ഓഡിയോ സംഭാഷണത്തിൽ മറ്റു പല ഉന്നത ബന്ധങ്ങളിലേക്കും ഇത് വിരൽ ചൂണ്ടുന്നതാണ്. പരാതിക്കാരിയുടെ ഭാഷ്യo അനുസരിച്ചു ആരോഗ്യമന്ത്രി കെകെ ഷൈലജയും, കണ്ണൂർ മുൻ എംപി പികെ ശ്രീമതിയുടെയും ഇടപെടൽ മൂലമാണ് ഇത്രയും വലിയ തുക സ മാഹരിക്കാൻ കഴിഞ്ഞതെന്നുo വ്യക്തമാക്കുന്നുമുണ്ട്.

അന്വേഷണം നടത്തണം

അന്വേഷണം നടത്തണം


കൊച്ചി ഡിസിപി പറഞ്ഞത് പോലെ ഇത് ഹാവാല, കുഴൽപണമിടപാടുമായി ഇതിനു വല്ലബന്ധമുണ്ടെങ്കിൽ വർഷയുടെയും അമ്മയുടെയും പേരിൽ ഉള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഈ അന്വേഷണം സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകരിൽ മാത്രം ഒതുക്കാതെ പരാതിക്കാരി വ്യക്തമാക്കിയത് പോലെ ഈ പൈസ സമഹാരിച്ചു നൽകിയ ആരോഗ്യമന്ത്രിക്കെതിരെയും മുൻ എപിം ക്കെതിരെയും അന്വേഷണം നടത്തണമെന്നും അവശ്യപെട്ടാണ് ഞാൻ പരാതി നൽകിയത്.

എന്തോ സംശയിക്കേണ്ടിയിരിക്കുന്നു

എന്തോ സംശയിക്കേണ്ടിയിരിക്കുന്നു

സ്വന്തം മണ്ഡലത്തിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ലൈഗിക മായി പീഡിപ്പിച്ച ബിജെപി നേതാവിനെതീരെ ഒരു ചെറുവിരൽ പോലും അനക്കുവാൻ ശ്രമിക്കാത്ത ആരോഗ്യമന്ത്രി ഈ പണംമിടപാടിൽ ഒറ്റ ദിവസം കൊണ്ട് വർഷയെ കൊണ്ട് ഡിസിപി ക്ക് പരാതികൊടുപ്പിച്ചതും കേസ് അന്വേഷിക്കുന്ന ഡിസിപി ഇത് ഹാവാല ആണെന്നും തൊട്ടടുത്ത ദിവസം കമ്മീ ഷണർ ഇത് ഹവാലയുമായി ബന്ധംഇല്ലെന്നും പറയന്നത് എന്തോ സംശയിക്കേണ്ടിയിരിക്കുന്നു?

വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്

Recommended Video

cmsvideo
ലോക്ക്ഡൌണ് നിര്ദേശങ്ങള് പാലിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കർശന പരിശോധനക്ക് ഒരുങ്ങി പോലീസ്

Ernakulam
English summary
Shajahan PY about online charity workers including diros kunumparambil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X