എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്ലാക്‌മെയിലിംഗ് കേസ്: ഷംനാ കാസിമിനെ വിളിച്ചത് ഷെരീഫിന്റെ ഭാര്യ, അറസ്റ്റ്, വരന്റെ മാതാവായി അഭിനയം!!

Google Oneindia Malayalam News

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യയെ സോഫിയയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഷെരീഫ് ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ നിര്‍ണായക പ്രതിയാണ്. വ്യാജ വിവാഹാലോചനയുടെ ഭാഗമായി പയ്യന്റെ മാതാവെന്ന പേരില്‍ സോഫിയയാണ് ഷംനയോട് ഫോണില്‍ സംസാരിച്ചിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതോടെയാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. കേസിലെ നിര്‍ണായക വഴിത്തിരിവാണിത്.

1

നേരത്തെ ഇവര്‍ വലിയ നാടകം കളിച്ചിരുന്നു. തന്നെ കേസിന്റെ ഭാഗമായി പോലീസ് ദ്രോഹിക്കുന്നുവെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് സോഫിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യത്തെ തവണ ഒറ്റയ്ക്കായിരുന്നു ഹര്‍ജി നല്‍കിയത്. പിന്നീട് മറ്റ് പ്രതികളുടെ ഭാര്യമാരോടൊപ്പമായിരുന്നു ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. തന്നെ പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പ്രതികള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ഇവര്‍ കോടതിയെ അറിയിച്ചു. അല്ലാത്ത പക്ഷം തന്നെയും പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും സോഫിയ പറഞ്ഞിരുന്നു.

Recommended Video

cmsvideo
ഷംന കേസ്: തട്ടിപ്പ് സംഘത്തില്‍ സ്ത്രീകളും കുട്ടികളും | Oneindia Malayalam

അതേസമയം പോലീസ് സോഫിയയുടെ നീക്കങ്ങളെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഭാര്യമാരെയും ചോദ്യം ചെയ്യേണ്ട ആവശ്യത്തെ കുറിച്ച് വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ ഇവര്‍ നിലപാട് മാറ്റി. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ ഇവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം കേസില്‍ രണ്ട് പേര്‍ കൂടി നേരത്തെ പിടിയിലായിരുന്നു. ജാഫര്‍ സാദിഖ്, നജീബ് രാജ എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ രണ്ട് പേരും കോയമ്പത്തൂര്‍ സ്വദേശികളായിരുന്നു. ഷെരീഫിനും റഫീഖിനും വാഹനങ്ങളും വീടും അടക്കമുള്ള സഹായങ്ങള്‍ ഏര്‍പ്പാടാക്കി കൊടുത്തത് ഇവരായിരുന്നു. ജാഫറായിരുന്നു ഷെരീഫിന് സ്വര്‍ണ മേഖലയില്‍ ബിസിനസുണ്ടെന്ന് ഷംനയെ ധരിപ്പിച്ചത്. റഫീഖിന്റെയും സോഫിയയുടെയും ശബ്ദസാമ്പിളുകള്‍ പരിശോധിക്കാന്‍ പോലീസിന്റെ അടുത്ത നീക്കം. പ്രതികളുടെ ഫോണ്‍ വിളികള്‍ ഷംന റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.

Ernakulam
English summary
shamna kasim blackmailing case: sherif's wife sonia arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X