എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുക്‌തിവാദത്തിനും ഒരു മിനിമം യുക്‌തിയൊക്കെ വേണ്ടേ സർ; സി രവിചന്ദ്രനെതിരെ ഷിംന അസീസ്

Google Oneindia Malayalam News

തിരുവനന്തപുരം: സി രവിചന്ദ്രനെതിരെ വിമര്‍ശനവുമായി ഡോ ഷിംന അസീസ്. കൊച്ചിയില്‍ നായയെ കാറിന് പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തിലെ പ്രതി സ്വന്തം മതവിശ്വാസത്തിന്‍റെ ഇരയെന്ന സി രവിചന്ദ്രന്‍റെ വിമര്‍ശനത്തിനെതിരെയാണ് ഷിംന അസീസ് രംഗത്ത് വന്നത്. സാധുജന്തുവിനെ കാറിൽ കെട്ടി കയറിട്ട്‌ വലിച്ചത്‌ വണ്ടിയോടിച്ചയാൾ മുസ്‌ലിമായത്‌ കൊണ്ടാണെന്ന്‌ പറഞ്ഞാൽ ഉൾക്കൊള്ളാനാവില്ലെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ശാസ്‌ത്രം പറയുന്നത്‌ മാത്രം വിശ്വസിക്കുന്നവർക്കും മതപ്രകാരം ജീവിക്കുന്നവർക്കുമെല്ലാം അവരവരുടെ സ്‌പേസ്‌ ഉള്ള ഒരിടത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. നിരീശ്വരവാദി ആയിരിക്കുന്നതിനോ കടുത്ത ദൈവവിശ്വാസി ആകുന്നതിനോ ഇവിടെ യാതൊരുവിധ പ്രശ്‌നവുമില്ല, പരസ്‌പരം ഉപദ്രവിക്കുന്നത്‌ വരെ. രവിചന്ദ്രൻ. സി എന്ന വ്യക്‌തിക്ക്‌ 'ശാസ്‌ത്രീയതയുടെ മൂത്താപ്പ' എന്ന പട്ടമുണ്ടെങ്കിൽ ശാസ്‌ത്രപ്രചാരകനും അനുയായികൾക്കും അലങ്കാരമായി അതവിടെ തന്നെ ഇരിക്കട്ടെ.

cravi

പക്ഷേ, ഒരു സാധുജന്തുവിനെ കാറിൽ കെട്ടി കയറിട്ട്‌ വലിച്ചത്‌ വണ്ടിയോടിച്ചയാൾ മുസ്‌ലിമായത്‌ കൊണ്ടാണെന്ന്‌ പറഞ്ഞാൽ ഉൾക്കൊള്ളാനാവില്ല പ്രഭോ. സകലചരാചരങ്ങളോടും ദയയോടെ പെരുമാറണമെന്നത്‌ മുസ്‌ലിമിന്‌ നിർബന്ധമാണ്‌. അത്‌ പാലിക്കാത്ത ഇസ്‌ലാം മതസ്‌ഥരുടെ കാര്യമോ എന്നാണെങ്കിൽ, അങ്ങനെ പാലിക്കാത്ത നാമമാത്ര മുസ്‌ലിങ്ങൾ വല്ലതും ചെയ്‌താൽ അത്‌ വ്യക്‌തിയുടെ മണ്ടക്ക്‌ കെട്ടി വെച്ചേക്കണം. നല്ലോണം ജീവിക്കുന്ന ഭൂരിപക്ഷം വിശ്വാസികൾ ഇതിൽ കക്ഷിയല്ല. പിന്നെ, ഇതേ മുസ്‌ലീങ്ങൾ നല്ലത്‌ ചെയ്‌താൽ അത്‌ ഇസ്‌ലാമിന്റെ തലയിലേക്ക്‌ വെക്കാറുണ്ടോ നിങ്ങൾ? ഇല്ലെന്നായിരിക്കും, അപ്പോ ആ യുക്‌തി എങ്ങനെയാ ശരിയാവുക? യുക്‌തിവാദത്തിനും ഒരു മിനിമം യുക്‌തിയൊക്കെ വേണ്ടേ സർ?

പിന്നെ, നായയെ കെട്ടി വലിച്ചയാൾക്ക്‌ ഇസ്‌ലാം കൽപ്പിക്കുന്ന പ്രകാരം നായയെ തൊടാനും വളർത്താനും കൊണ്ട്‌ നടക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ ഒരു വർഷം ആ ജീവി അയാളുടെ വീട്ടിൽ വളരില്ല. മിസ്‌റ്റർ രവിചന്ദ്രന്റെ നാല്‌ പാടും നടക്കുന്ന മുസ്‌ലിങ്ങൾ ബിൻലാദന്റെയും ബാഗ്‌ദാദിയുടെയും വീട്ടിൽ ട്യൂഷന്‌ പോയിട്ടുള്ളവരല്ല, വെറുപ്പ്‌ പഠിച്ചവരല്ല. പ്രചരിപ്പിക്കുന്നവരുമല്ല.

Recommended Video

cmsvideo
C Ravichandran's Facebook post about cruelty towards dog in Kochi

'ലകും ദീനുക്കും വലിയ ദീൻ'- എനിക്ക്‌ എന്റെ മതം, നിനക്ക്‌ നിന്റെ മതം എന്ന മുസ്‌ലിമിന്റെ വിശ്വാസത്തിൽ ഈ പറഞ്ഞ നിങ്ങളുടെ നിരീശ്വരവാദവും പെടും. നിങ്ങളെന്തും വിശ്വസിച്ചോളൂ, ഉള്ളിലുള്ള അടിസ്‌ഥാനമില്ലാത്ത വെറുപ്പ്‌ ഇങ്ങോട്ട്‌ ചാല്‌ കീറി വിടേണ്ട, സമൂഹത്തിൽ നഞ്ച്‌ കലക്കേണ്ട. ഉള്ളിലെ സംഘി വല്ലാതെ കിടന്ന്‌ വീർപ്പ്‌ മുട്ടുന്നുണ്ടെങ്കിൽ ഒരു പ്രഷർ വെന്റ്‌ ദേഹത്ത്‌ എവിടേലും ഫിറ്റ്‌ ചെയ്‌ത്‌ വെച്ചോളൂ. ചിലപ്പോൾ നേരിയ ആശ്വാസം കിട്ടിയേക്കും.

Ernakulam
English summary
Shimna Aziz lashes out at C Ravichandran on kochi dog incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X