എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശ രാജ്യങ്ങളിലേക്കും വിനോദസഞ്ചാരത്തിന് കപ്പൽ: ശ്രദ്ധയാകര്‍ഷിച്ച് നെഫര്‍റ്റിറ്റി ആഢംബര നൗക!

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ വിനോദസഞ്ചാര കപ്പല്‍ ഒരുങ്ങുന്നു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക. ഉല്ലാസയാത്രകള്‍ക്ക് ഉണര്‍വേകാന്‍ നേരത്തെ പുറത്തിറക്കിയ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക കേരള ശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് പുതിയ നീക്കത്തിന് തയാറെടുക്കുന്നത്.

ദുബൈയ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യന്‍ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പല്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നെഫര്‍റ്റീറ്റി ഒരുക്കിയിരുന്നത്. ഇതേ മാതൃക പിൻന്തുടരാണ് തീരുമാനം ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. നെഫർറ്റിറ്റിയിൽ നിലവിൽ തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും ഇതിന് സര്‍വീസ് നടത്താം. പിന്നാലെയാണ് രാജ്യത്തിന് പുറത്തേക്കും സര്‍വീസുകള്‍ നടത്താന്‍ കപ്പല്‍ ഒരുങ്ങുന്നത്.

nefertiti-1

കോഴിക്കോടിന് സൗരോര്‍ജ്ജ കപ്പലു കൂടി എത്തുന്നതോടെ ടൂറിസം രംഗത്ത് പുത്തൻ ഉ‍ണർവാകും ഉണ്ടാകുക. സൗരോര്‍ജ പാനലുകളുടെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലങ്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സൗരോര്‍ജ്ജ കപ്പലാണ് കോഴിക്കോട് കടപ്പുറത്ത് ഉപയോഗിക്കുക. നാലുകോടി രൂപ മുതല്‍മുടക്കുള്ള കപ്പല്‍ 2019 ഓഗസ്റ്റ് മാസത്തില്‍ സജ്ജമാകും. കൂടാതെ 160 പേര്‍ക്ക് സഞ്ചരിക്കാവുന്ന 'ആന്‍ട്രോമെഡ' എന്ന കപ്പലും സ്വന്തമാക്കാനാണ് തീരുമാനം. ആന്‍ട്രോമെഡയ്ക്ക് 60 കോടിയാണ് വില വരുന്നത്.

ത്രീഡി തിയേറ്റര്‍, എയര്‍ കണ്ടീഷന്‍ഡ് ഹാള്‍, കുട്ടികള്‍ക്കുള്ള കളിമുറി, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍ ലോഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള നെഫര്‍റ്റിറ്റിയ്ക്ക് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഈജിപ്ഷ്യന്‍ രാജ്ഞി നെഫര്‍റ്റിറ്റിയുടെ പേരു നല്‍കിയിട്ടുള്ള കപ്പല്‍ സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നായ ഈജിപ്റ്റിനെയാണ്.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഏകദേശം ആറ് മണിക്കൂര്‍ പുറംകടലിലൂടെയാണ് യാത്രയാണ് നെഫര്‍റ്റിറ്റി ഒരുക്കുന്നത്. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ ഉള്ളില്‍ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും. ഇത്തരം സൗകര്യങ്ങളെല്ലാം തന്നെ വിനോദ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ രാജ്യാന്തര സർവീസുകൾക്ക് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷൻ ഒരുങ്ങുന്നത്.

Ernakulam
English summary
ship for foreign trips from kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X