എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂതത്താൻകെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു: പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം!!

Google Oneindia Malayalam News

കൊച്ചി: ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം. ബാരേജിന്റെ മൂന്ന് ഷട്ടറുകൾ 150 സെമി വീതമാണ് തുറന്നിട്ടുള്ളത്. ഇതോടെ പെരിയാറിൽ ഒഴുക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടിവിന്റെ മുന്നറിയിപ്പ്. പുഴയിലിറങ്ങുന്നവരും പെരിയാറിന്റെ തീരത്തുള്ളവരും ജാഗ്രത പുലർത്താനാണ് നിർദേശം.

 എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: കൊല്ലം ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രണ്ട് പേർ എറണാകുളത്ത്!! എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: കൊല്ലം ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രണ്ട് പേർ എറണാകുളത്ത്!!

Recommended Video

cmsvideo
മഴ കുറഞ്ഞിട്ടും വീടുകളിൽ കയറിയ വെള്ളം ഇറങ്ങാതെ ദുരിതത്തിലായി ജനങ്ങൾ

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ ഇടുക്കിയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ മത്സ്യബന്ധനത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

 rain8-08-14

മെയ് 29 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. മെയ് 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ പറയുന്നു. മെയ് 31ന് കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ ലഭിക്കുക.

ജൂൺ 1ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ ലഭിക്കും. ഈ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കാസർഗോഡ്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ശനിയാഴ്ച ജാഗ്രതാ നിർദേശമുണ്ട്. ശക്തമോ അതിശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ആപ്പ് മൂലം സംഭവിച്ച പൊല്ലാപ്പുകളേ.... ബെവ്ക്യൂ ആപ്പ് വഴികാട്ടി, ഒടുവില്‍ എത്തിയത് ഇവിടെ!!ആപ്പ് മൂലം സംഭവിച്ച പൊല്ലാപ്പുകളേ.... ബെവ്ക്യൂ ആപ്പ് വഴികാട്ടി, ഒടുവില്‍ എത്തിയത് ഇവിടെ!!

ബെവ്ക്യൂ സജ്ജമായാല്‍ ദിനം പ്രതി 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം; ഞായറും തിങ്കളും അവധിബെവ്ക്യൂ സജ്ജമായാല്‍ ദിനം പ്രതി 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം; ഞായറും തിങ്കളും അവധി

ഉത്രകൊലപാതകം; മാതാപിതാക്കളോട് ഒന്നുമാത്രമാണ് പറയാനുള്ളത്- വൈറലായി വീട്ടമ്മയുടെ കൂറിപ്പ്ഉത്രകൊലപാതകം; മാതാപിതാക്കളോട് ഒന്നുമാത്രമാണ് പറയാനുള്ളത്- വൈറലായി വീട്ടമ്മയുടെ കൂറിപ്പ്

Ernakulam
English summary
Shutters of Bhoothathan kettu barrages are opened, alert in banks of Periyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X