നെട്ടൂർ നിവാസികൾക്ക് ആശ്വാസം... കുണ്ടന്നൂര്‍- തേവര പാലത്തില്‍ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു!
നെട്ടൂർ: നാഷണല്‍ ഹൈവെ 47എ. യിലെ കുണ്ടന്നൂര്‍ - തേവര പാലത്തില്‍ അപായസിഗ്നലുകള്‍ സ്ഥാപിച്ചു. നെട്ടൂരിന് മുകളിലൂടെ കടന്നു പോകുന്ന ഈ പാലത്തിലേക്ക് കയറുവാന്‍ പാലത്തിന്റെ വടക്കു വശത്ത് നിര്‍മ്മിച്ചിട്ടുള്ള രണ്ടു സ്റ്റെപ്പുകള്‍ക്ക് സമീപമാണ് അപായ സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മരട് നഗരസഭയുടെ 1, 30, 31, 33 ഡിവിഷനുകളില്‍പ്പെട്ട നെട്ടൂരിന്റെ വടക്കു ഭാഗത്തുള്ളവര്‍ തേവര, തോപ്പുംപടി, കുണ്ടന്നൂര്‍, വൈറ്റില, തൃപ്പൂണിത്തുറ, അരൂര്‍ ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ യാത്രയാകുന്നത് സ്റ്റെപ്പുകളുടെ ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍നിന്നുമാണ്. പാലം കുറുകെ കടക്കുമ്പോള്‍ വാഹനങ്ങള്‍ വേഗത്തില്‍ ഓടിച്ചു പോകുന്നതിനാല്‍ അനവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

മുനിസിപ്പാലിറ്റിയിലെ മുപ്പത്, മുപ്പത്തിയൊന്ന് ഡിവിഷനുകളില്‍പ്പെട്ട അഞ്ച് റെസിഡന്റസ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റസ് അസ്സോസിയേഷന് അപകടങ്ങളൊഴിവാക്കുവാന് സ്റ്റെപ്പുകളില്‍ അപായ സിഗ്നലുകള്‍ സ്ഥാപിക്കുക, സ്റ്റെപ്പുകള്‍ക്ക് സമീപം ട്രാഫിക് പോലീസിനെ നിയോഗിക്കുക, ഇപ്പോഴുള്ള സ്റ്റെപ്പിന്റെ എതിര് വശത്ത് ഓരോ സ്റ്റെപ്പുകള്‍ കൂടി നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നാഷണല്‍ ഹൈവെ മധ്യമേഖല സൂപ്രണ്ടിംഗ് എന്‍ജിനിയര്‍, കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് പോലീസ് അസ്സിസ്റ്റന്റ് കമ്മീഷണര്‍, മരട് മുനിസിപ്പാലിറ്റി എന്നീവര്‍ക്ക് (19.12.2018) ന് നിവേദനം നല്‍കിയിരുന്നു.
നിവേദനം സ്വീകരിച്ച അന്നു തന്നെ അസ്സിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം സ്ഥലം സന്ദര്‍ശിച്ച് രണ്ടു സ്റ്റെപ്പുകളിലും അപായസിഗ്നലുകള്‍ സ്ഥാപിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. സ്ഥലം സന്ദര്ശിച്ചഅസ്സിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം ഇവിടെ ഇങ്ങിനെ ചവിട്ടു പടി യുള്ള വിവരംഇപ്പോഴാണ് അറിയുന്നതെന്നും ഭാരവാഹികളോട് പറഞ്ഞിരുന്നു
പാലത്തില്‍ പുതിയ സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിന് മരട് നഗരസഭയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് നാഷണല്‍ ഹൈവെ മധ്യമേഖല സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ അറിയിക്കുകയുണ്ടായി. സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളായിട്ടുണ്ടെന്ന് നഗരസഭ ചെയര്പേഴ്സന് സുനിലാ സിബിയും അറിയിച്ചു .
എന്നാൽ കഴിഞ്ഞദിവസം രാത്രിയിൽ സിഗ്നൽ സ്ഥാപിച്ചു റെസിഡൻസ് അസോസിയേഷൻ പ്രവർത്തകരേഉദ്യോഗസ്ഥർ നേരിട്ടെത്തി അഭിനന്ദി ക്കുകയായിരുന്നു. ഈയാവശ്യം ഉന്നയിച്ചു പലപ്പോഴായി സ്ഥലത്തെ ആവണി സംഗം പ്രവർത്തകരും മറ്റു സംഘങ്ങളും നിരവധി സമരങ്ങൾ നടത്തുകയുണ്ടായിട്ടുണ്ട് അതിനു ശേഷമാണ് റെ സിഡന്റസ് അസോസിയേഷൻ നിലവിൽ വന്നതും. ഏതായാലും നാട്ടിൽ റെസിഡന്റ് സ് അസോസിയേഷൻ പ്രവർത്തകർ താരമായി മാറിയിരിക്കയാണ് ,നിര വധി പേരാണ് അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്നത്. വൈദ്യുത കണക്ഷന് നല്കി. ഈ അപായസിഗ്നലുകള്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തിച്ചു തുടങ്ങും.
റെസിഡന്റസ് അസ്സോസിയേഷനുകളിലെ 550നടുത്ത് കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനങ്ങള്‍ നല്കുവാന് നെട്ടൂര്‍ മേഖല റെസിഡന്റ്സ് അസ്സോസിയേഷന് വൈസ് പ്രസിഡന്റ് എം.എസ്. അഗസ്റ്റിന്, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന് ചെയര്മാന് സിറിയക് ഷാല്‍ബി, കണ്‍വിനര്‍ അഗസ്റ്റിന് ആല്‍ബര്‍ട്ട്, സി.പി. ജോസഫ്, ജയാ ജോസഫ്, കനക ഉമാസുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications