എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെട്ടൂർ നിവാസികൾക്ക്‌ ആശ്വാസം... കുണ്ടന്നൂര്‍- തേവര പാലത്തില്‍ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു!

  • By Desk
Google Oneindia Malayalam News

നെട്ടൂർ: നാഷണല്‍ ഹൈവെ 47എ. യിലെ കുണ്ടന്നൂര്‍ - തേവര പാലത്തില്‍ അപായസിഗ്നലുകള്‍ സ്ഥാപിച്ചു. നെട്ടൂരിന് മുകളിലൂടെ കടന്നു പോകുന്ന ഈ പാലത്തിലേക്ക് കയറുവാന്‍ പാലത്തിന്റെ വടക്കു വശത്ത് നിര്‍മ്മിച്ചിട്ടുള്ള രണ്ടു സ്റ്റെപ്പുകള്‍ക്ക് സമീപമാണ് അപായ സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

<strong>ഹവായ് ഷൂകളില്‍ ഗണേശ ചിത്രം... പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍, കമ്പനി മാപ്പ് പറയണമെന്നാവശ്യം!!</strong>ഹവായ് ഷൂകളില്‍ ഗണേശ ചിത്രം... പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍, കമ്പനി മാപ്പ് പറയണമെന്നാവശ്യം!!

മരട് നഗരസഭയുടെ 1, 30, 31, 33 ഡിവിഷനുകളില്‍പ്പെട്ട നെട്ടൂരിന്റെ വടക്കു ഭാഗത്തുള്ളവര്‍ തേവര, തോപ്പുംപടി, കുണ്ടന്നൂര്‍, വൈറ്റില, തൃപ്പൂണിത്തുറ, അരൂര്‍ ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ യാത്രയാകുന്നത് സ്റ്റെപ്പുകളുടെ ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍നിന്നുമാണ്. പാലം കുറുകെ കടക്കുമ്പോള്‍ വാഹനങ്ങള്‍ വേഗത്തില്‍ ഓടിച്ചു പോകുന്നതിനാല്‍ അനവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

Signal light

മുനിസിപ്പാലിറ്റിയിലെ മുപ്പത്, മുപ്പത്തിയൊന്ന് ഡിവിഷനുകളില്‍പ്പെട്ട അഞ്ച് റെസിഡന്റസ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റസ് അസ്സോസിയേഷന്‍ അപകടങ്ങളൊഴിവാക്കുവാന്‍ സ്റ്റെപ്പുകളില്‍ അപായ സിഗ്നലുകള്‍ സ്ഥാപിക്കുക, സ്റ്റെപ്പുകള്‍ക്ക് സമീപം ട്രാഫിക് പോലീസിനെ നിയോഗിക്കുക, ഇപ്പോഴുള്ള സ്റ്റെപ്പിന്റെ എതിര്‍ വശത്ത് ഓരോ സ്റ്റെപ്പുകള്‍ കൂടി നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നാഷണല്‍ ഹൈവെ മധ്യമേഖല സൂപ്രണ്ടിംഗ് എന്‍ജിനിയര്‍, കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് പോലീസ് അസ്സിസ്റ്റന്റ് കമ്മീഷണര്‍, മരട് മുനിസിപ്പാലിറ്റി എന്നീവര്‍ക്ക് (19.12.2018) ന് നിവേദനം നല്കിയിരുന്നു.

നിവേദനം സ്വീകരിച്ച അന്നു തന്നെ അസ്സിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം സ്ഥലം സന്ദര്‍ശിച്ച് രണ്ടു സ്റ്റെപ്പുകളിലും അപായസിഗ്നലുകള്‍ സ്ഥാപിക്കാമെന്ന് ‌ഉറപ്പു നല്കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ചഅസ്സിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം ഇവിടെ ഇങ്ങിനെ ചവിട്ടു പടി യുള്ള വിവരംഇപ്പോഴാണ് അറിയുന്നതെന്നും ഭാരവാഹികളോട് പറഞ്ഞിരുന്നു

പാലത്തില്‍ പുതിയ സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിന് മരട് നഗരസഭയ്ക്ക് അനുമതി നല്കിയിട്ടുണ്ടെന്ന് നാഷണല്‍ ഹൈവെ മധ്യമേഖല സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ അറിയിക്കുകയുണ്ടായി. സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളായിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‍സന്‍ സുനിലാ സിബിയും അറിയിച്ചു .

എന്നാൽ കഴിഞ്ഞദിവസം രാത്രിയിൽ സിഗ്നൽ സ്ഥാപിച്ചു റെസിഡൻസ് അസോസിയേഷൻ പ്രവർത്തകരേഉദ്യോഗസ്ഥർ നേരിട്ടെത്തി അഭിനന്ദി ക്കുകയായിരുന്നു. ഈയാവശ്യം ഉന്നയിച്ചു പലപ്പോഴായി സ്ഥലത്തെ ആവണി സംഗം പ്രവർത്തകരും മറ്റു സംഘങ്ങളും നിരവധി സമരങ്ങൾ നടത്തുകയുണ്ടായിട്ടുണ്ട് അതിനു ശേഷമാണ് റെ സിഡന്റസ് അസോസിയേഷൻ നിലവിൽ വന്നതും. ഏതായാലും നാട്ടിൽ റെസിഡന്റ് സ് അസോസിയേഷൻ പ്രവർത്തകർ താരമായി മാറിയിരിക്കയാണ് ,നിര വധി പേരാണ് അപകടത്തിൽ പെട്ട്‌ ചികിത്സയിൽ കഴിയുന്നത്. വൈദ്യുത കണക്ഷന്‍ നല്കി. ഈ അപായസിഗ്നലുകള്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തിച്ചു തുടങ്ങും.

റെസിഡന്റസ് അസ്സോസിയേഷനുകളിലെ 550നടുത്ത് കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനങ്ങള്‍ നല്കുവാന്‍ നെട്ടൂര്‍ മേഖല റെസിഡന്റ്സ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് എം.എസ്. അഗസ്റ്റിന്‍, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ സിറിയക് ഷാല്‍ബി, കണ്‍വിനര്‍ അഗസ്റ്റിന്‍ ആല്‍ബര്‍ട്ട്, സി.പി. ജോസഫ്, ജയാ ജോസഫ്, കനക ഉമാസുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Ernakulam
English summary
Signal Lights are installed in Kundanoor-Thevara bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X