യുഡിഎഫിന്റെ അതിവേഗ റെയിൽവേ പദ്ധതിയേക്കാൾ ചെലവ് കുറഞ്ഞതാണ് സിൽവർലൈന്‍: സിപിഎം
എറണാകുളം: യു ഡി എഫ് സർക്കാർ ആലോചിച്ച അതിവേഗ റെയിൽവേ പദ്ധതിയേക്കാൾ ചെലവ് കുറഞ്ഞതാണ് സിൽവർലൈനെന്ന് സിപിഎം എറണാകുളം ജില്ല കമ്മിറ്റി. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയ്‌ക്ക് ഏറ്റവും അനുയോജ്യം. അതിവേഗ പാതയുടെ ആദ്യഅടങ്കൽ നിശ്ചയിച്ചത് ഒരുലക്ഷം കോടി രൂപയ്‌ക്കാണ്. എന്നാൽ, സിൽവർലൈന്റെ വിശദപദ്ധതി റിപ്പോർട്ടിൽ 63,941 കോടി രൂപയാണ് അടങ്കൽ. ഇതിൽ 2150 കോടി കേന്ദ്ര റെയിൽവേ വിഹിതവും. സംസ്ഥാന സർക്കാർ വിഹിതം 3253 കോടി. റെയിൽവേ ഭൂമി വില 975 കോടി. 4252 കോടി പൊതുജന ഓഹരി പങ്കാളിത്തവുമാണ്. അന്തരാഷ്‌ട്ര ധനസ്ഥാപനങ്ങളിൽനിന്ന് 33,700 കോടി സമാഹരിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലുടെ അഭിപ്രായപ്പെടുന്നു. മാത്രവുമല്ല പദ്ധതിയിലൂടെ സംസ്ഥാനത്തിന് ഉണ്ടാവുന്ന നേട്ടങ്ങളും ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അക്കമിട്ട് നിരത്തുന്ന നേട്ടങ്ങള്‍ ഇങ്ങനെ..
യാത്രാസമയം ചുരുങ്ങുന്നത് പ്രധാനം
സംസ്ഥാനത്തിനകത്തുള്ള ദീർഘദൂര യാത്രാസമയം നാലിലൊന്നാക്കുന്ന പദ്ധതിയാണിത്. ബിസിനസ്, സാങ്കേതിക, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളുടെ അഭിവൃദ്ധിക്ക് സഹായകരമാകും.

സഞ്ചാര സ്വാതന്ത്ര്യം
പാതയിൽ 137 കിലോമീറ്റർ ദൈർഘ്യത്തിൽ മേൽപ്പാത, തുരങ്കം, വയഡക്ട് എന്നിവയുണ്ടാകും. പാതയിലെങ്ങും സഞ്ചാര സ്വാതന്ത്ര്യത്തിന് കുറവൊന്നുമുണ്ടാകില്ല. ഇതുവഴി ഒരാൾപോലും ഭവനരഹിതരാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലടക്കം ഉറപ്പുനൽകിയിട്ടുണ്ട്.
ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം
പുനരധിവാസം അടക്കമുള്ള പദ്ധതി പ്രവർത്തനത്തിന് 1383 ഹെക്ടർ ഭൂമിവേണം. ഇതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. ഹെക്ടറിന് ഒമ്പതു കോടി രൂപയാണ് സർക്കാരിന്റെ നഷ്ടപരിഹാര നിർദേശം. സംസ്ഥാന വികസനത്തിന്റെ രജതരേഖയാകുന്ന കാസർകോട് -- തിരുവനന്തപുരം അർധഅതിവേഗ റെയിൽപ്പാത (സിൽവർലൈൻ പദ്ധതി) നിർമാണത്തിൽ നിർണായക ഘട്ടം പിന്നിട്ട് സംസ്ഥാനം. റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയോടെയാണ് പ്രവർത്തനം.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍
പദ്ധതിക്കുള്ള സാമ്പത്തിക സമാഹരണത്തിനായി ഏഷ്യൻ വികസന ബാങ്ക്, ജൈക്ക, ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്, ജർമൻ ബാങ്ക് കെ എഫ് ഡബ്ല്യു തുടങ്ങിയ അന്താരാഷ്‌ട്ര ധന ഏജൻസികളെ കേന്ദ്ര ധനമന്ത്രാലയം വഴി സമീപിച്ചിട്ടുണ്ട്. റെയിൽവേ ബോർഡ്, കേന്ദ്ര ധന (ചെലവ്) വകുപ്പ്, നിതി ആയോഗ് എന്നിവയുടെ അനുമതിയുമുണ്ട്. പദ്ധതിയെ കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിലേക്ക് ഇവരാണ് ശുപാർശ ചെയ്‌തത്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപ സമാഹരിക്കാൻ ഹഡ്‌കോ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, കിഫ്‌ബി എന്നിവയുമായി ചർച്ച പുരോഗമിക്കുന്നു. കിഫ്‌ബിയിൽനിന്ന് 2100 കോടി രൂപയുടെ വായ്‌പയ്‌ക്ക് ഭരണാനുമതിയും നൽകി. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതിയുള്ളതിനാൽ പ്രാഥമിക ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങണം. സാമൂഹ്യാഘാത പഠനം, ഭൂമി അളക്കൽ എന്നിവയും പുരോഗമിക്കുന്നു.
പരിസ്ഥിതി സൗഹൃദ പദ്ധതി
പദ്ധതിക്ക് പാരിസ്ഥിതിക പഠനം ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. താരതമ്യേന ജനവാസം കുറഞ്ഞ മേഖലയിലാണ് പദ്ധതി. 74 ശതമാനം ഭൂപ്രതലവും 26 ശതമാനം ആകാശപാത അല്ലെങ്കിൽ തുരങ്കപാതയുമാണ്. വനപ്രദേശം പൂർണമായും ഒഴിവാക്കി. 115 കിലോമീറ്റർ നെൽപ്പാടങ്ങളിൽ 88 കിലോമീറ്ററും ആകാശപാതയായാണ്. ജലാശയം, തണ്ണീർത്തടം എന്നിവയുടെ സംരക്ഷണത്തിന് പാലങ്ങളും കൾവർട്ടുകളും നിർമിക്കും.
തീരനിയന്ത്രണ മേഖലാ അനുമതിക്കായി നാഷണൽ സെന്റർ ഫോർ സസ്‌റ്റയിനബിൾ കോസ്‌റ്റൽ മാനേജ്‌മെന്റിനെ സമീപിച്ചു. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് പഠനത്തിനുപുറമെയാണിത്. കണ്ടൽക്കാട് സംരക്ഷണ സമഗ്ര പരിപാടിയും നദികളിലെ ഹൈഡ്രോളജിക്കൽ സർവേയും പദ്ധതിയുടെ ഭാഗമാകും . ഹരിതമാനദണ്ഡം പാലിച്ചാകും നിർമാണം.












Click it and Unblock the Notifications