'ബാര്‍ബര്‍ ഷോപ്പ്' സംരംഭവുമായി വിജയ് യേശുദാസ്; ചോപ്പ് ഷോപ്പ് ഇനി കൊച്ചിയിലും, ഹൈ എന്‍ഡ് പ്രീമിയം
കൊച്ചി: ചില വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സിനിമ ലോകവും സോഷ്യല്‍ മീഡിയയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും ചര്‍ച്ച ചെയ്ത താരമാണ് ഗായകന് വിജയ് യേശുദാസ്. വെളിപ്പെടുത്തലിന്റെ പേരില്‍ തെറിവിളികളും പരിഹാസവും മാത്രമല്ല, ട്രോളുകളും താരം നേരിടേണ്ടി വന്നു. ഇതിന് മറുപടിയായി താരം കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിജയ് യേശുദാസുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. താരം ഒരു പുതിയ ബിസ്നസിലേക്ക് കടന്നുവന്നിരിക്കുകയാണ്.

മലയാളത്തില്‍ പാടില്ല
വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ ഇനി മലയാളം സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ് തുറന്നടിച്ചത്. മലയാള സിനിമാ ലോകത്ത് ഗായകര്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ലെന്നും തമിഴ്, തെലുങ്ക് പോലുളള സിനിമാ രംഗങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ് എന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്.

വിശദീകരണം
ഈ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ താരം വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. തനിക്കെതിരെ ഇത്ര അധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാനുളള കാരണം ഊതിപ്പെരുപ്പിച്ച വാര്‍ത്താ തലക്കെട്ടുകള്‍ ആണെന്ന് വിജയ് യേശുദാസ് കുറ്റപ്പെടുത്തി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഗായകന്റെ പ്രതികരണം.

പുതിയ സംരംഭം
എന്നാല്‍ ഇപ്പോള്‍ താരം പുതിയ ഒരു സംരംഭവുമായി വന്ന് ഞെട്ടിച്ചിരിക്കുകയാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡിലൂടെയാണ് വിജയ് ഇപ്പോള്‍ ഒരു സംരംഭകനാകുന്നത്.

ബാര്‍ബര്‍ ഷോപ്പ്
ഹൈ എന്‍ഡ് പ്രീമിയം ബാര്‍ബര്‍ ഷോപ്പ് ബിസ്നസ് രംഗത്തേക്കാണ് താരം ഇപ്പോള്‍ കടന്നുവന്നിരിക്കുന്നത്. പുരുഷന്മാര്ക്കും ആണ്‍കുട്ടികള്‍ക്കായും കൊച്ചിയിലാണ് പ്രീമിയം ബാര്‍ബര്‍ ഷോപ്പ് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് താരം തുടങ്ങിയത്. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോപ്പ് ഷോപ്പ്
വിദേശരാജ്യങ്ങളില്‍ പരിചിതമായ ഹൈ എന്‍ഡ് പ്രീമിയം ബാര്‍ബര്‍ ഷോപ്പ് ആന്‍ഡ് ലൈഫ് സ്റ്റൈലില്‍ പ്രധാനപ്പെട്ട ഒരു ബ്രാന്‍ഡാണ് ചോപ്പ് ഷോപ്പ്. ഈ ബ്രാന്‍ഡിന്റെ ദക്ഷിണ ഇന്ത്യയിലെ പ്രവര്‍ത്തനമാണ് വിജയ് ആരംഭിച്ചിരിക്കുന്നത്. വിജയ്ക്കൊപ്പം വിജയ് മൂലന്, അനസ് നസീര്‍ എന്നിവരും ചേര്‍ന്നാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഗോവിയില്‍ മാത്രമാണ് ചോപ്പ് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications